റിയോ ഡീ ജെനീറോ: ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്ശങ്കർ. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ മഞ്ഞുരുകുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കിഴക്കൻ ലഡാക്കിലെ സംഘർഷകേന്ദ്രങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലി നടപടിയുടെ പുരോഗതി ഇരുവരും ചർച്ച ചെയ്തതായി ജയ്ശങ്കർ എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടുത്ത ഘട്ടത്തിനുള്ള കാഴ്ചപ്പാടുകളും വീക്ഷണവും കൈമാറി. നിലവിലെ ആഗോള സാഹചര്യം ഇരുവരും ചർച്ച ചെയ്തതായും മന്ത്രി വ്യക്തമാക്കി.
Source link