WORLD

ആക്രമണത്തിന് മറുപടി ആണവായുധം; യു.എസിനെ ലക്ഷ്യംവെച്ചും ഒളിയമ്പ്, നയം പരിഷ്കരിച്ച് റഷ്യ


മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം സംഘർഷഭരിതമായി തുടരുന്നതിനിടെ ആണവനയങ്ങളിലെ പരിഷ്കാരത്തിന് അം​ഗീകരം നൽകി പ്രസിഡന്റ് വ്ലാദിമിർ പുതിൻ. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുകയെന്ന് നയത്തിൽ വ്യക്തമാക്കുന്നു.യു.എസ്. നിർമിത മിസൈലുകളുപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെയാണ് പുതിൻ നയപരിഷ്‌കരണത്തിന്‌ അം​ഗീകാരം നൽകിയത്. അങ്ങേയറ്റം കഠിനമായ സാഹചര്യങ്ങളിൽമാത്രം ഉപയോ​ഗിക്കേണ്ട, പ്രതിരോധത്തിനുള്ള അവസാനമാർ​ഗമായി മാത്രമാണ് റഷ്യ ആണവായുധങ്ങളെ കണ്ടിരുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.


Source link

Related Articles

Back to top button