ജാതിസർട്ടിഫിക്കറ്റിൽ അധിക്ഷേപ പരാമർശം: മറുപടി തേടി സുപ്രീം കോടതി
ജാതിസർട്ടിഫിക്കറ്റിൽ അധിക്ഷേപ പരാമർശം: മറുപടി തേടി സുപ്രീം കോടതി – Abusive reference in caste certificate: Supreme Court sought answer | India News, Malayalam News | Manorama Online | Manorama News
ജാതിസർട്ടിഫിക്കറ്റിൽ അധിക്ഷേപ പരാമർശം: മറുപടി തേടി സുപ്രീം കോടതി
മനോരമ ലേഖകൻ
Published: November 20 , 2024 02:50 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ ജാതികൾക്ക് അധിക്ഷേപകരമാകുന്ന പദപ്രയോഗങ്ങളും വിശേഷണങ്ങളും ജാതി സർട്ടിഫിക്കറ്റിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. എസ്‌സി വിഭാഗത്തിൽപെടുന്നവർക്കു നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ചുര, ചമർ, ഭങ്കി, കഞ്ചർ എന്നിങ്ങനെ ചേർക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണിത്. മുൻകാലങ്ങളിൽ പ്രത്യേക സമുദായങ്ങളെ അധിക്ഷേപിച്ചു നടത്തിയ വിശേഷണങ്ങളാണ് ഇവ. അഖില ഭാരതീയ ഗിഹാര സമാജ് പരിഷത്ത് നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് സർക്കാരിന്റെ പ്രതികരണം തേടിയത്.
എസ്‌സി എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിൽ തന്നെ ഇത്തരം പദപ്രയോഗങ്ങൾ വിലക്കിയിരിക്കെ സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഇതുൾപ്പെടുന്നതിലെ യുക്തിയാണു ഹർജിയിൽ ചോദ്യംചെയ്യുന്നത്.
English Summary:
Abusive reference in caste certificate: Supreme Court sought answer
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 685fcvvas4rdt46ppoldiv8m7p 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-common-scheduledcastesandscheduledtribes mo-legislature-centralgovernment
Source link