ഇന്ത്യ–ചൈന കൂടുതൽ സഹകരണത്തിന് ധാരണ; കൈലാസ യാത്രയും ചൈന വിമാന സർവീസും പുനരാരംഭിച്ചേക്കും
ഇന്ത്യ–ചൈന കൂടുതൽ സഹകരണത്തിന് ധാരണ; കൈലാസ യാത്രയും ചൈന വിമാന സർവീസും പുനരാരംഭിച്ചേക്കും – India-China agree to further cooperation | India News, Malayalam News | Manorama Online | Manorama News
ഇന്ത്യ–ചൈന കൂടുതൽ സഹകരണത്തിന് ധാരണ; കൈലാസ യാത്രയും ചൈന വിമാന സർവീസും പുനരാരംഭിച്ചേക്കും
മനോരമ ലേഖകൻ
Published: November 20 , 2024 03:02 AM IST
1 minute Read
എസ്.ജയശങ്കർ
ന്യൂഡൽഹി ∙ കൈലാസ – മാനസസരോവർ തീർഥയാത്ര, ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് എന്നിവ പുനരാരംഭിക്കുന്നതു പരിഗണനയിൽ. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽനിന്നുള്ള സൈനിക പിൻമാറ്റം പൂർത്തിയായതിനു പിന്നാലെയാണ് ഇന്ത്യയും ചൈനയും സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ബ്രസീലിൽ ജി20 സമ്മേളനത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുൾപ്പെടെ ചർച്ചയായത്.
അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പട്രോളിങ് പുനരാരംഭിക്കാനും സേനാ പിൻമാറ്റത്തിനും ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞമാസം 21നു ധാരണയായിരുന്നു. പിന്നാലെ ബ്രിക്സ് ഉച്ചകോടിയിൽ ഇരുരാജ്യത്തലവൻമാരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യ–ചൈന ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള ചർച്ച കൂടിക്കാഴ്ചയിലുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വീസ അനുവദിക്കൽ, മാധ്യമപ്രവർത്തകർക്കുള്ള അനുമതി, നദീവിവരങ്ങൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള ചർച്ച വൈകാതെ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയും തമ്മിലും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ സെക്രട്ടറിയും തമ്മിലുമാണ് ഈ ചർച്ചകൾ നടക്കുക.
English Summary:
India-China agree to further cooperation
mo-news-world-countries-india 3te5eae24ndcckqfd7q4r736v9 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-china mo-politics-leaders-sjaishankar
Source link