കണ്ണൂർ ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
713/2022) തസ്തികയിലേക്ക് 21, 22 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ
ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ (കേരള ബാങ്ക്) അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)
(കാറ്റഗറി നമ്പർ 524/2022) തസ്തികയിലേക്ക് 27 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12
നും 28 ന് രാവിലെ 9.30 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ.പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (കന്നട മീഡിയം) (കാറ്റഗറി നമ്പർ 478/2023)
തസ്തികയിലേക്ക് 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പി.ജി മെഡിക്കൽ: ഓപ്ഷൻ 23വരെ
പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി www.cee.kerala.gov.in വെബ്സൈറ്റിൽ 23ന് വൈകിട്ട് അഞ്ചു വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഒന്നാംഘട്ട അലോട്ട്മെന്റ് 26ന് പ്രസിദ്ധീകരിക്കും.
മെരിറ്ര്, കാറ്രഗറി
ലിസ്റ്ര് പ്രസിദ്ധീകരിച്ചു
പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ അന്തിമ മെരിറ്റ് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ് എന്നിവ പ്രവേശന www.cee.kerala.gov.inൽ.
നഴ്സിംഗ്, പാരാമെഡിക്കൽ അലോട്ട്മെന്റ്
ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 22ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 21ന് 5നകം കോഴ്സ്/കോളേജ് ഓപ്ഷനുകൾ നൽകണം. നേരത്തേ നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിക്കുന്നവർ 25നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ : 0471 2560363, 64.
എൽ എൽ.ബി പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ പഞ്ചവത്സര എൽ എൽ.ബി ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 21ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം. ഒഴിവുകൾ വെബ്സൈറ്റിൽ.
പി.ജി ഹോമിയോ പ്രൊഫൈൽ പരിശോധിക്കാം
പി.ജി ഹോമിയോ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കാനും 21ന് ഉച്ചയ്ക്ക് 12വരെ അവസരം. സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ www.cee.kerala.gov.in ൽ അപ്ലോഡ് ചെയ്യാം.
എം.ഫാം അന്തിമ റാങ്ക് ലിസ്റ്റ്
സർക്കാർ , സ്വാശ്രയ ഫാർമസി കോളേജുകളിൽ എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ് എന്നിവ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.ജി ആയുർവേദം: പ്രൊഫൈൽ പരിശോധിക്കാം
പി.ജി ആയുർവേദ കോഴ്സുകളിലെ സ്ട്രേ വേക്കൻസി പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റു തിരുത്താനും 21ന് ഉച്ചയ്ക്ക് 12വരെ അവസരം. ന്യൂനതകൾ പരിഹരിക്കാനുള്ള സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ www.cee.kerala.gov.in ൽ അപ്ലോഡ് ചെയ്യാം.
Source link