‘അത് ഉറക്കമായിരുന്നില്ല, സാങ്കേതിക ഗവേഷണം’: ടെക്നോക്രാറ്റ് കുംഭകർണനാണെന്ന് യുപി ഗവർണർ ആനന്ദിബെൻ
‘അത് ഉറക്കമായിരുന്നില്ല, സാങ്കേതിക ഗവേഷണം’: ടെക്നോക്രാറ്റ് കുംഭകർണനാണെന്ന് യുപി ഗവർണർ ആനന്ദിബെൻ – UP Governor Anandiben says Kumbhakarna was a technocrat | India News, Malayalam News | Manorama Online | Manorama News
‘അത് ഉറക്കമായിരുന്നില്ല, സാങ്കേതിക ഗവേഷണം’: ടെക്നോക്രാറ്റ് കുംഭകർണനാണെന്ന് യുപി ഗവർണർ ആനന്ദിബെൻ
മനോരമ ലേഖകൻ
Published: November 20 , 2024 02:20 AM IST
1 minute Read
ലക്നൗ ∙ ആറുമാസം ഉറക്കത്തിലായിരുന്നുവെന്നു പുരാണത്തിൽ പറയുന്ന രാക്ഷസൻ കുംഭകർണൻ ശരിക്കും ‘ടെക്നോക്രാറ്റ്’ ആയിരുന്നു. ഉറക്കമായിരുന്നില്ല, രഹസ്യമായി തന്റെ വർക്‌ഷോപ്പിൽ സാങ്കേതിക ഉപകരണങ്ങളുണ്ടാക്കുകയായിരുന്നു. മറുനാട്ടുകാർ ഈ സാങ്കേതികവിദ്യ തട്ടിക്കൊണ്ടുപോകാതിരിക്കാൻ സഹോദരൻ രാവണൻ മെനഞ്ഞ കഥയാണ് ആറുമാസത്തെ ഉറക്കം!
പുരാണത്തിലെ ഇതിവൃത്തത്തിനു പുതിയ വ്യാഖ്യാനം നൽകിയത് യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ. ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി ലാംഗ്വേജ് സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ. വിദ്യാർഥികളോടു വേദങ്ങളിലേക്കും പുരാണങ്ങളിലേക്കും മടങ്ങണമെന്നും അതിലെ സമാനതകളില്ലാത്ത കണ്ടുപിടിത്തങ്ങളെക്കുറിച്ചു മനസ്സിലാക്കണമെന്നും ആഹ്വാനം ചെയ്തു. വിമാനം എന്ന കണ്ടുപിടിത്തത്തിനുപിന്നിലെ ആശയം പുരാണത്തിലെ ഭരദ്വാജ് മഹർഷിയുടേതാണ്. എന്നാൽ ഇതിന്റെ പെരുമ ലഭിച്ചത് റൈറ്റ് ബ്രദേഴ്സിനാണെന്നും ഗവർണർ പറഞ്ഞു.
പുരാണത്തിലെ പുഷ്പക വിമാനമാണ് ആദ്യത്തെ വിമാനമെന്നും 7000 വർഷങ്ങൾക്കുമുൻപ് രാജ്യങ്ങൾക്കിടയിലും ഗ്രഹങ്ങൾക്കിടയിലും പറത്താവുന്ന വിമാനങ്ങൾ ഇന്ത്യയിലുണ്ടായിരുന്നെന്നും 2015 ൽ 102–ാം സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കപ്പെട്ടിരുന്നു.
English Summary:
UP Governor Anandiben says Kumbhakarna was a technocrat
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-technology-informationtechnology mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list lgs8drn90i3cd4o4unaufkmu2 mo-news-common-uttar-pradesh-news mo-legislature-governor
Source link