ആർബിഐ ഗവർണറുടെ വ്യാജ വിഡിയോ; ജാഗ്രതാ നിർദേശം
ആർബിഐ ഗവർണറുടെ വ്യാജ വിഡിയോ; ജാഗ്രതാ നിർദേശം – RBI warns public to be cautious against fake video of RBI governor | India News, Malayalam News | Manorama Online | Manorama News
ആർബിഐ ഗവർണറുടെ വ്യാജ വിഡിയോ; ജാഗ്രതാ നിർദേശം
മനോരമ ലേഖകൻ
Published: November 20 , 2024 02:20 AM IST
1 minute Read
ന്യൂഡൽഹി ∙ ഗവർണർ ശക്തികാന്ത ദാസിന്റെ പേരിലുള്ള വ്യാജ എഐ ഡീപ്ഫെയ്ക് വിഡിയോകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകി. ചില തട്ടിപ്പു നിക്ഷേപ പദ്ധതികളെ ഗവർണർ പിന്തുണയ്ക്കുന്ന തരത്തിലാണ് വിഡിയോ. ഇവയിൽ പണം നിക്ഷേപിക്കാനും നിർദേശിക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങളിൽ ആർബിഐയുടെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും വിഡിയോ വ്യാജമാണെന്നും ആർബിഐ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമമായ വിഡിയോകളാണ് ഡീപ്ഫെയ്ക്.
ഒരാളുടെ ലഭ്യമായ വിഡിയോകളും ദൃശ്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ച്, അയാളുടെ മുഖത്തെ പേശീചലനങ്ങൾ പോലും പഠിച്ച്, സംസാരിക്കുന്ന രീതിയിലും ശബ്ദത്തിലും അംഗവിക്ഷേപങ്ങളോടെയും വിഡിയോ തയാറാക്കുകയാണ് ഡീപ്ഫെയ്ക്കിൽ ചെയ്യുന്നത്.
English Summary:
RBI warns public to be cautious against fake video of RBI governor
74t6sc2ig68rc3e4toobqb5s0 mo-news-common-malayalamnews mo-business-rbi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-personalities-shaktikanta-das
Source link