INDIA

ആശുപത്രികളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം

ആശുപത്രികളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം – Instructions to strengthen security in hospitals | India News, Malayalam News | Manorama Online | Manorama News

ആശുപത്രികളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം

മനോരമ ലേഖകൻ

Published: November 20 , 2024 02:20 AM IST

1 minute Read

ഉത്തർപ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിലെ തീപിടിത്തമുണ്ടായ ഐസിയുവിൽനിന്ന് രക്ഷിച്ച നവജാത ശിശുക്കളെ പരിചരിക്കുന്ന ആശു പത്രി ജീവനക്കാർ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ തീപിടിത്തം തടയാൻ ആശുപത്രികളിൽ എല്ലായിടങ്ങളിലും സ്മോക്ക് അലാമും അഗ്നിശമന സംവിധാനങ്ങളും സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഉത്തർപ്രദേശിലെ ഝാൻസി റാണി മെഡിക്കൽ കോളജിൽ എൻഐസിയുവിലുണ്ടായ തീപിടിത്തത്തിൽ നവജാതശിശുക്കൾ മരിച്ച പശ്ചാത്തലത്തിലാണ് നടപടി.

ഷോർട്ട് സർക്കീറ്റ് കാരണമാണ് ആശുപത്രികളിലെ 90% അപകടങ്ങളുമെന്നു കത്തിലുണ്ട്. ഇതു മുന്നിൽകണ്ടുള്ള പ്രതിരോധ നടപടികളാണ് സ്വീകരിക്കേണ്ടത്. അപകടങ്ങളുണ്ടായാൽ രോഗികളെ രക്ഷിക്കുന്നതിനും സ്വയംരക്ഷയ്ക്കും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം. ഇടയ്ക്ക് മോക്ക് ഡ്രിൽ നടത്തണം. വൈദ്യുതി ഉപകരണങ്ങളിലും സംവിധാനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളുടെ ഫയർ ഓഡിറ്റ്, ഫയർ എൻഒസി എന്നിവ കൃത്യമാണെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  ഉറപ്പാക്കണം. 

English Summary:
Instructions to strengthen security in hospitals

33t45svgt6ddlfa3q3ubs2060p mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-fire


Source link

Related Articles

Back to top button