ജെ.ഇ.ഇ മെയിൻ മാർഗനിർദ്ദേശവുമായി എൻ.ടി.എ
ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ അപേക്ഷകരുടെ സംശയ നിവാരണത്തിനായി എൻ.ടി.എ വിശദമായ മാഗനിർദ്ദേശം പുറപ്പെടുവിച്ചു. ജെ.ഇ.ഇ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എന്തൊക്കെ, പരീക്ഷാ സെന്റർ തിരഞ്ഞെടുക്കേണ്ടതെങ്ങനെ, പരീക്ഷയ്ക്ക് ഏത് ഭാഷ തിരഞ്ഞെടുക്കാം, അപേക്ഷാ ഡോക്യുമെന്റുകൾ എൻ.ടി.എയിലേക്ക് അയയ്ക്കേണ്ടതുണ്ടോ, ഒരിക്കൽ അപേക്ഷിച്ചാൽ അത് റദ്ദാക്കാൻ കഴിയുമോ തുടങ്ങിയ 35 സംശയങ്ങളുടെ ഉത്തരങ്ങളാണ്jeemain.nta.nic.in ൽ പ്രസിദ്ധപ്പെടുത്തിയത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 22.
ഭിന്നശേഷിക്കാർക്ക് നൈപുണ്യ വികസന പരിശീലനം
തിരുവനന്തപുരം : നിഷ് സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിശീലനത്തിനായി ഓട്ടിസം, സെറിബ്രൽ പാൾസി ഇന്റലക്ച്വൽ ഡിസെബിലിറ്റി, പ്രത്യേക പഠന പരിമിതി എന്നിവയുള്ള ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഭിന്നശേഷി തോത് നിർണ്ണയവും അഭിമുഖവും 28ന് രാവിലെ 9.30മുതൽ നടക്കും. പരിശീലനത്തിൽ വിജയിക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള ലെവൽ 3 ഫിനിഷർ, പാക്കർ സർട്ടിഫിക്കറ്റും ജോലിയും ഉറപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career, ഇ മെയിൽ: skill@nish.ac.in, ഫോൺ: 0471 2944678.
ഹരിവരാസനം റേഡിയോ: കരാർ നീക്കം ഉപേക്ഷിച്ചു
ശബരിമല : ശബരിമലയുടെ പേരിൽ ആരംഭിക്കാനിരിക്കുന്ന ഹരിവരാസനം റേഡിയോ നടത്തിപ്പിന്റെ കരാർ കോൺഗ്രസ് നേതാവിന് നൽകാനുള്ള നീക്കം ഇടതുപക്ഷ അനുകൂല സംഘടനയുടെ എതിർപ്പിനെ തുടർന്ന് ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്ക്ക് കരാർ നൽകാനായിരുന്നു ബോർഡ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ബോർഡിലെ ഇടത് അനുകൂല സംഘടനയിലെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ചു. കരാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ ബോർഡിന് പരാതിയും നൽകി. തുടർന്ന് നടന്ന ബോർഡ് യോഗത്തിൽ ബാലകൃഷ്ണൻ പെരിയയ്ക്ക് കരാർ നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Source link