കെ.എ.എസ് പരാജയം: സെക്ര. അസോസിയേഷൻ
തിരുവനന്തപുരം: കെ.എ.എസ്. എന്ന പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം അവലോകനം ചെയ്ത് പഴയ രീതി പുന:സ്ഥാപിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും ആവശ്യപ്പെട്ടു.
തസ്തികകളുടെ മാറ്റത്തിനും പുതിയ ഡെപ്യൂട്ടേഷൻ തസ്തികകൾ തരപ്പെടുത്തുന്നതിനുള്ള കെ.എ.എസ്. ജീവനക്കാരുടെ ശ്രമത്തിൽ അസോസിയേഷൻ യോഗം പ്രതിഷേധിച്ചു.ഐ.എ.എസിനെക്കാൾ ഉയർന്ന ശമ്പളം ഉറപ്പു വരുത്തിയിട്ടും സേവനത്തിന് ഗുണപ്രദമായ ഒരു സംഭാവനയും നൽകാൻ കെ എ എസിനായിട്ടില്ല.കേട്ടാൽ കൊള്ളാവുന്നതും ആകർഷകവുമായ തസ്തികകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂവെന്ന താൽപര്യം കെ എ എസുകാർക്ക് ഭൂഷണമല്ല. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതും ശരിയല്ല.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥ പരിഹരിക്കാൻ മുതിരാതെ അതിൽ നിന്നും ഒളിച്ചോടി എ ഡി എം,
ആർ ഡി ഒ പോലുള്ള തസ്തികകളിലാവണം തങ്ങളെ പ്രതിഷ്ഠിക്കാനെന്ന നിർബന്ധം കെ എ എസുകാർ വച്ചു പുലർത്തുന്നതും,എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ,പുഞ്ചകൃഷി ഓഫീസർ, കാർഡമം സെറ്റിൽമെന്റ് ഓഫീസർ
തുടങ്ങിയവ തങ്ങൾക്കനുയോജ്യമായ തസ്തികകളല്ലെന്ന് കരുതുന്നതും ശരിയല്ല.സ്വന്തം ഇഷ്ടപ്രകാരം കെ എസ് ആർ ടി സി യിൽ ജനറൽ മാനേജർമാരായി നിയമിക്കപ്പെട്ടവർ ആറ് മാസം പോലും ചുമതല നിർവഹിക്കാനാകാതെ പിൻമാറിയതും
ക്ലറിക്കൽ ജോലികളോടുള്ള പുച്ഛവും യോഗത്തിൽ ചൂണ്ടിക്കാട്ടി.
Source link