ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത പണമൊഴുക്കാൻ ശ്രമം; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മഹാവികാസ് അഘാഡി ശ്രമിക്കുന്നെന്ന് ബിജെപി – Latest News | Manorama Online
ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത പണമൊഴുക്കാൻ ശ്രമം; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എംവിഎ ശ്രമിക്കുന്നെന്ന് ബിജെപി
മനോരമ ലേഖകൻ
Published: November 20 , 2024 12:09 AM IST
1 minute Read
സുപ്രിയ സുളെ (Twitter/supriya_sule)
മുംബൈ∙ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മഹാവികാസ് അഘാഡി ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത പണമൊഴുക്കാൻ ശ്രമിച്ചതായാണ് ആരോപണം. ഇതുസ്ഥാപിക്കുന്നതിനായി സുപ്രിയ സുലെ നാനാ പട്ടോലെ എന്നിവരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു.
വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കവേയാണ് ബിജെപി വക്താവ് സുധാംശു ത്രിവേദി പത്രസമ്മേളനം വിളിച്ച് മഹാസ് വികാസ് അഘാഡിക്കെതിരെ ആരോപണം ഉന്നയിച്ചത്. നേരത്തേ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതാണ് ബിജെപി ഏറ്റെടുത്തത്.
ശബ്ദ സന്ദേശങ്ങൾക്കുപുറമേ, ചില സ്ക്രീൻഷോട്ടുകളും പുറത്തുവിട്ടു. എന്നാൽ ഇത് എഐ നിർമിതമാണെന്ന് സുപ്രിയ സുലെ ആരോപിച്ചു.
English Summary:
BJP has accused the Maha Vikas Aghadi (MVA) of attempting to rig the Maharashtra elections
mo-politics-leaders-supriyasule 5cqng3qr0qjc23ljrgbjnbo18 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-elections-maharashtra-lok-sabha-election-results-2024-
Source link