പാർട്ണർഷിപ്പിൽ ചെയ്യുന്ന കാര്യങ്ങളിൽ ചില രാശികളിലുള്ളവർക്ക് ഇന്ന് നേട്ടം ഉണ്ടാകും. ചില കൂറുകാർക്ക് വ്യക്തിബന്ധങ്ങയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകൾ നടത്താൻ ചിലർക്ക് ഇന്ന് അനുകൂല സമയമല്ല, ചില ആളുകൾക്ക് കടങ്ങൾ വീട്ടേണ്ടതുമായി ബന്ധപ്പെട്ട സമ്മർദ്ദം കൂടുതലായിരിക്കും. വിവാഹ തടസ്സങ്ങൾ നീങ്ങുന്ന കൂറുകാരുണ്ട്. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടവർ, യാത്രകൾ വേണ്ടി വരുന്നവർ, ജോലിസ്ഥലത്ത് നേട്ടമുണ്ടാകുന്നവർ തുടങ്ങിയവരെല്ലാം ഉണ്ട്. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെ എന്നറിയാൻ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വായിക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണ വർധിക്കുന്ന ദിവസമാണ്. ഇവരുടെ ഇന്നത്തെ പ്രവർത്തനങ്ങളെല്ലാം വിജയം കാണും. കുടുംബ ബിസിനസിൽ പങ്കാളിയുടെ ഉപദേശത്തോടെ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടും. വീട്ടിലെ ഒരംഗത്തിന് വന്ന വിവാഹാലോചനയുമായി മുമ്പോട്ട് പോകാൻ കുടുംബാംഗങ്ങളെല്ലാം തീരുമാനിക്കും. അതുകൊണ്ട് തന്നെ ഇന്ന് വീട്ടിൽ സന്തോഷത്തിന്റെ സുദിനമായിരിക്കും. കുടുംബത്തിലെ ചെറിയ കുട്ടികളോടൊപ്പം സമയം ചെലവിടുന്നതിൽ ആനന്ദം കണ്ടെത്തും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)വിദ്യാർഥികൾ ഇതിനോടകം ഏതെങ്കിലും പരീക്ഷയെഴുതുകയോ മത്സരങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിജയം നേടാനാകും. കുടുംബ ബന്ധങ്ങൾ ശക്തമായി മുമ്പോട്ട് പോകും. പ്രിയപ്പെട്ടവരുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിച്ച് വ്യക്തിബന്ധങ്ങൾ ദൃഢമാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. നിങ്ങളുടെ ഒരു സുഹൃത്തിന് ഇന്ന് അടിയന്തര സഹായം ആവശ്യമായി വരും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)സ്ഥിരവരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന, നിങ്ങളെ ആശങ്കപ്പെടുത്തിയിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിച്ചേക്കുന്നത് പിരിമുറുക്കം കുറയ്ക്കും. മാത്രമല്ല, കഠിനാധ്വാനം കൂടുതലാണെങ്കിലും ഇന്നത്തെ ജോലികളെല്ലാം വളരെ ആത്മാർഥതയുടെ ചെയ്യും. കുടുംബാംഗങ്ങളെല്ലാം ഇന്ന് നിങ്ങളെ പിന്തുണയ്ക്കും. ആത്മവിശ്വാസം വർധിക്കും. മനസ് സന്തുഷ്ടമായിരിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ജോലിസ്ഥലത്ത് ചില അധിക ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. എന്നാൽ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിച്ചാൽ എല്ലാ ജോലികളും വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ സാധിക്കും. പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും പൂർണ്ണ പിന്തുണ ഉണ്ടാകും. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഇത് നിങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യും. ഇന്ന് മാതാപിതാക്കൾക്കൊപ്പം ഒരു ചെറുദൂര യാത്രയ്ക്ക് പോകാനിടയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)പരീക്ഷകൾ എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം വൈകിയേക്കും. ഇതുമൂലം ദുഖിതരായി കാണപ്പെടുകയും ചെയ്യും. ചില കുടുംബ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനിടയുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്താൻ മറ്റൊരു വ്യക്തിയുടെ സഹായം തേടിയേക്കും. സൃഷ്ടിപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ചില പ്രധാന തീരുമാനങ്ങൾ നന്നായി ആലോചിച്ച് സമയമെടുത്ത് കൗക്കൊള്ളുന്നതായിരിക്കും നല്ലത്. കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മന്ദഗതിയിൽ മുമ്പോട്ട് പോയിരുന്ന ബിസിനസ്സ് മെച്ചപ്പെടുത്താൻ പിതാവിൽ നിന്ന് ഉപദേശം സ്വീകരിക്കാം. ഇത് വഴി സമീപഭാവിയിൽ നിങ്ങളുടെ ബിസിനസിൽ നേട്ടമുണ്ടാകും. ചില ബന്ധുക്കൾ മുഖേന, പ്രത്യേകിച്ച് സ്ത്രീജനങ്ങൾ വഴി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചില ജോലികൾ പൂർത്തിയാക്കാൻ മൂന്നാമതൊരാളുടെ സഹായം വേണ്ടി വന്നേക്കും. ഇത്തരം സഹായങ്ങളിലൂടെ നേട്ടം കൈവരിക്കാൻ സാധിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)പങ്കാളിയുടെ ആരോഗ്യം മോശമാകുന്നത് നിങ്ങളെ ആശങ്കപ്പെടുത്തിയേക്കും. മുൻകാലങ്ങളിൽ ആരിൽ നിന്നെങ്കിലും പണം കടം വാങ്ങിയിട്ടുണ്ടെകിൽ അത് ഉടൻ തിരിച്ച് നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രശ്നങ്ങൾ രൂക്ഷമാകും. ഇത് മൂലം ഇന്ന് നിങ്ങളുടെ സാമ്പത്തിക പിരിമുറുക്കം വർധിച്ചേക്കാം. മാത്രമല്ല, നിങ്ങളുടെ ദൈനംദിന കാര്യങ്ങൾക്കായും പണം ചെലവഴിക്കേണ്ടി വരുന്നത് മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി സമ്മർദ്ദത്തിലാക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. ഇത്തരം അവസ്ഥകൾ അവഗണിച്ചാൽ ഭാവിയിൽ പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. പഠനകാര്യത്തിൽ നേരിടുന്ന തടസ്സങ്ങൾ തരണം ചെയ്യാൻ വിദ്യാർത്ഥികൾക്ക് സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരും. വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ചില മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നേട്ടമുണ്ടാകും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. മകനെയോ മകളുടെയോ വിവാഹകാര്യങ്ങളിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. പ്രണയ ജീവിതത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)അനാവശ്യ വാക്കുതർക്കങ്ങളും വഴക്കും ഒഴിവാക്കേണ്ടതുണ്ട്. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കാൻ പരമാവധി ശ്രമിച്ചേക്കും. കോപം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ബുദ്ധിയും വിവേകവും വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ ജോലികളിൽ തീർച്ചയായും വിജയം നേടാനാകും. ആരുടെയെങ്കിലും ഉപദേശത്തിന് വഴങ്ങി തീരുമാനങ്ങൾ എടുത്താൽ ഭാവിയിൽ നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സഹോദരങ്ങളുടെ ചില ആവശ്യങ്ങൾക്കായി കുറച്ച് പണം ക്രമീകരിക്കേണ്ടി വന്നേക്കാം. പിതാവിന്റെ നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് വര്ധിക്കാനിടയുണ്ട്. ചില കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ ഒരു പരിധി വരെ നിങ്ങൾ വിജയിക്കും. ഇതുവഴി മാനസിക ഭാരം കുറയുന്നതായി അനുഭവപ്പെടുകയും ചെയ്യും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ നിങ്ങളുടെ സംസാരത്തിൽ സൗമ്യത നിലനിർത്താൻ ശ്രമിക്കുക. ഇല്ലെങ്കിൽ ബന്ധങ്ങൾ വീണ്ടും വഷളായേക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)അലസത മൂലഎം ചില പ്രശാന്ത് ജോലികൾ മാറ്റി വെക്കുന്നത് വഴി വലിയ നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രധാന ജോലികൾ ആദ്യം പൂർത്തിയാക്കാൻ ശ്രമിക്കുക. സഹോദരങ്ങളുടെ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ കുടുംബാംഗങ്ങളുടെ സഹായത്തോടെ മാറും. സന്താനങ്ങൾ ജോലികൾ ആത്മാർത്ഥമായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം അനുഭവപ്പെടും. ആരോഗ്യ കാര്യത്തിൽ ആവശ്യത്തിന് ശ്രദ്ധ നൽകേണ്ടതുണ്ട്.
Source link