സംസ്ഥാനത്ത് വീണ്ടും ഡി‌ജിറ്റൽ അറസ്റ്റിന് ശ്രമം: തട്ടിപ്പ് കയ്യോടെ പൊളിച്ച് വിദ്യാർത്ഥി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡി‌ജിറ്റൽ അറസ്റ്റിന് ശ്രമം. തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഘോഷിനെ ആണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു. ഒരു മണിക്കൂറിലേറെ ഡിജിറ്റൽ അറസ്റ്റിന് തട്ടിപ്പ് സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്. ഇതോടെ തട്ടിപ്പ് സംഘം ഫോൺ കോൾ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു.


Source link
Exit mobile version