CINEMA

ബാല ഇനി വൈക്കംകാരൻ; പുതിയ വീടിന്റെ വിഡിയോ വൈറൽ

ബാല ഇനി വൈക്കംകാരൻ; പുതിയ വീടിന്റെ വിഡിയോ വൈറൽ

ബാല ഇനി വൈക്കംകാരൻ; പുതിയ വീടിന്റെ വിഡിയോ വൈറൽ

മനോരമ ലേഖിക

Published: November 19 , 2024 05:59 PM IST

1 minute Read

നടൻ ബാല പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കായലിന്റെ തീരത്തുള്ള ഒരു മനോഹരമായ വീടിന്റെ വിഡിയോയാണ് ബാല ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ബാലയെയും ഭാര്യ കോകിലയേയും വിഡിയോയിൽ കാണാം. ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 
“ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. മനോഹരമായ ഈ വീടിന്റെ  സ്രഷ്ടാവ് ഷാലു കെ ജോർജിനും സിനിമാറ്റോഗ്രഫറും എന്റെ പ്രിയപ്പെട്ട അനുജനുമായ ശാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു. പക്ഷേ, ഞാൻ എന്നും നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് വിശ്വസിക്കുന്നു,” വിഡിയോയ്ക്കൊപ്പം ബാല കുറിച്ചു.

ബാല ഉടൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം ഷൂട്ട് ചെയ്യാനും ബാലയ്ക്കും ഭാര്യയ്ക്കും താമസിക്കാനുമായി വാങ്ങിയ വീടാണിതെന്ന് ഫോട്ടോഗ്രാഫർ ശാലു പേയാട് മനോരമ ഓൺലൈനിനോട് പറഞ്ഞു.

“വൈക്കത്താണ് ഇപ്പോൾ ബാല ചേട്ടൻ വീട് വച്ചിരിക്കുന്നത്. കോകില മാഡവും ബാല ചേട്ടനും അവിടെയാണ് താമസിക്കാൻ പോകുന്നത്. ബാല സംവിധാനം ചെയ്യുന്ന ഒരു ചെറിയ സിനിമ വരുന്നുണ്ട്. അത് ഷൂട്ട് ചെയ്യാനുള്ള സ്പേസും ഒരു ചെറിയ വീടുമാണ് ഉള്ളത്. പടം മുഴുവൻ അവിടെ ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് എനിക്ക് കിട്ടിയ അറിവ്. തിരക്കിൽ നിന്ന് ഒഴിഞ്ഞ് നിറയെ ചെടികളും ചുറ്റുപാടും മരങ്ങളുമൊക്കെയായി കായലിന് സമീപത്താണ് വീട് നിൽക്കുന്നത്.   വളരെ മനോഹരമായ ഒരു വീടാണ് അത്. വീടിന്റെ ഫോട്ടോയും വിഡിയോയും എടുക്കാൻ  ബാല ചേട്ടൻ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അങ്ങനെ ഞാൻ എടുത്ത വിഡിയോയാണ് ബാല ചേട്ടൻ പോസ്റ്റ് ചെയ്തത്,” ശാലു പേയാട് പറഞ്ഞു.

വിവാഹസംബന്ധമായ നിരവധി വിവാദങ്ങൾക്കും നാലാം വിവാഹത്തിനും ശേഷം കേരളം വിടുകയാണ് എന്ന് നടൻ ബാല പറഞ്ഞിരുന്നു. എന്നാൽ, തൽക്കാലം കൊച്ചി വിട്ട് വൈക്കത്തേക്കാണ് താമസം മാറ്റിയിരിക്കുന്നത്. പുതിയ വീട് മനോഹരമാണെന്നും ഇതൊരു നല്ല തുടക്കമാകട്ടെ എന്നും ആരാധകർ കുറിച്ചു.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 7njes7qf73tat0nvgs1a8v7384 mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button