KERALAM

കേരള വാഴ്സിറ്റി നാലുവർഷ ബിരുദം: പരീക്ഷ 25മുതൽ, ഫലം രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ പരീക്ഷ 25മുതൽ ഡിസംബർ 6വരെ നടത്തും. സമാന കോഴ്സുകളിലെ പരീക്ഷ ഒറ്റ ദിവസമായിരിക്കും നടത്തുക. ആറ് പേപ്പറുകളാണ് ആദ്യ സെമസ്റ്ററിലുള്ളത്. 155 കോളേജുകളിലായി 23000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 65 വ്യത്യസ്ത കോഴ്സുകളാണുള്ളത്. കഴിഞ്ഞവർഷം യൂണിവേഴ്സിറ്റി പഠനവകുപ്പിൽ നാലുവർഷ ബിരുദ കോഴ്സ് തുടങ്ങിയെങ്കിലും അഫിലിയേറ്റഡ് കോളേജുകളിലെ ആദ്യ ബാച്ചാണിത്. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കും. നാലുവർഷ ബിരുദത്തിൽ ഒന്നിടവിട്ട സെമസ്റ്ററുകൾ കോളേജുകളിലും വാഴ്സിറ്റിയിലുമാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യ സെമസ്റ്ററിന്റെ മൂല്യനിർണയം കോളേജുകളിലാണ്. ഓരോ കോളേജിലും ഓരോ ക്യാമ്പുകളും ക്യാമ്പ് ഡയറക്ടറുമുണ്ടാവും. രണ്ട് മണിക്കൂർ പരീക്ഷകളുടെ 40പേപ്പറുകളും ഒന്നര മണിക്കൂർ പരീക്ഷയുടെ 50പേപ്പറും ഒരു അദ്ധ്യാപകൻ ഒരു ദിവസം മൂല്യനിർണയം നടത്തണം. അതത് ദിവസം തന്നെ മാർക്ക് വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പരീക്ഷാ കലണ്ടർ പ്രകാരം അതിവേഗം മൂല്യനിർണയം നടത്തി ഡിസംബർ 20നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു.

ബി​രു​ദ​കോ​ഴ്സ്
വേ​ഗ​ത്തി​ലാ​ക്കാൻ
യു.​ജി.​സി​ ​മാ​ർ​ഗ​രേഖ

ന്യൂ​ഡ​ൽ​ഹി​ ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മൂ​ന്നു​വ​ർ​ഷ​ ​ബി​രു​ദ​കോ​ഴ്സ് ​ര​ണ്ട​ര​ ​വ​ർ​ഷം​ ​കൊ​ണ്ടും,​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​കോ​ഴ്സ് ​മൂ​ന്നു​വ​ർ​ഷം​ ​കൊ​ണ്ടും​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​യു.​ജി.​സി​ ​മാ​ർ​ഗ​രേ​ഖ​ ​വ​രു​ന്നു.​ ​വേ​ഗ​ത്തി​ൽ​ ​പ​ഠി​ച്ച് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും,​ ​ജോ​ലി​ക്കും​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ഇ​തു​ ​മു​ത​ൽ​ക്കൂ​ട്ടാ​കും.
ബി​രു​ദ​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​ല​ഭ്യ​മാ​ക്കും.​ ​മൂ​ന്നു​വ​ർ​ഷ​ത്തി​ന് ​പ​ക​രം​ ​നാ​ലു​വ​ർ​ഷം​ ​കൊ​ണ്ട് ​ബി​രു​ദം​ ​പൂ​ർ​ത്തി​യാ​ക്കാം.​ ​നാ​ലു​വ​ർ​ഷ​ത്തി​ന് ​പ​ക​രം​ ​പ​ഠ​ന​കാ​ലാ​വ​ധി​ ​അ​ഞ്ചു​വ​ർ​ഷ​മാ​ക്കാം.​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​‌​ർ​ഷം​ ​മു​ത​ൽ​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​യു.​ജി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​ ​ജ​ഗ​ദീ​ഷ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​ഡ​യ​റ​ക്‌​ട​ർ​ ​വി.​ ​കാ​മ​കോ​ടി​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ​യാ​ണ് ​ന​ട​പ്പാ​ക്കു​ന്ന​ത്.

​ ​ആ​ശ​ങ്ക​യ​റി​യി​ച്ച് ​അ​ക്കാ​ഡ​മി​ക് ​വി​ദ​ഗ്ദ്ധർ
ഇ​പ്പോ​ൾ​ ​ത​ന്നെ​ ​ബി​രു​ദ​ ​കോ​ഴ്സി​ന്റെ​ ​ഉ​ള്ള​ട​ക്കം​ ​കു​റ​വാ​ണ്.​ ​പു​തി​യ​ ​മാ​റ്റം​ ​ഉ​ള്ള​ട​ക്കം​ ​വീ​ണ്ടും​ ​കു​റ​യ്ക്കു​മെ​ന്ന് ​ഡ​ൽ​ഹി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രൊ​ഫ​സ​ർ​ ​മി​തു​രാ​ജ് ​ധു​സി​യ​ ​പ്ര​തി​ക​രി​ച്ചു.


Source link

Related Articles

Back to top button