‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’: മണിപ്പുർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്
‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’: മണിപ്പുർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്- Congress President Mallikarjun Kharge Wrote to President Seeking Intervention in Manipur Conflict | Latest News, Malayalam News | Manorama Online | Manorama News
‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’: മണിപ്പുർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്
ഓൺലൈൻ ഡെസ്ക്
Published: November 19 , 2024 05:33 PM IST
1 minute Read
മല്ലികാർജുൻ ഖർഗെ (ഫയൽ ചിത്രം)
ന്യൂഡൽഹി∙ മണിപ്പുർ സംഘർഷത്തിൽ ഇടപെടൽ തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. മണിപ്പുർ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഉടനടി നടപടി വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും കലാപം ബാധിച്ചുവെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘‘കേന്ദ്ര സർക്കാരും മണിപ്പുർ സംസ്ഥാന സർക്കാരും ഉള്ളതുപോലെ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങൾക്ക് രണ്ടു സർക്കാരുകളിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും മണിപ്പുരിലെ ജനങ്ങൾ സ്വന്തം മണ്ണിൽ അരക്ഷിതാവസ്ഥയിലാകുന്നു. 540 ദിവസത്തിലേറെയായി നിസഹായരാണ് അവർ. അവർക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.’’ – ഖർഗെ കത്തിൽ പറയുന്നു.
പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാൻ തയാറാകുന്നില്ല. കഴിഞ്ഞ 18 മാസത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് മൂന്നു തവണ സംസ്ഥാനം സന്ദർശിച്ചിട്ടുണ്ട്. ഈ കാലയളവിൽ താനും സംസ്ഥാനം സന്ദർശിച്ചു. മണിപ്പുർ സന്ദർശിക്കുന്നതിൽ നിന്നും പ്രധാനമന്ത്രി മാറിനിൽക്കുന്നത് ആർക്കും മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്നും ഖർഗെ കത്തിൽ പറയുന്നു.
English Summary:
Congress President Mallikarjun Kharge Wrote to President Seeking Intervention in Manipur Conflict
pd70rap7mco126h4cive4rgr7 mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews mo-news-common-manipurunrest
Source link