നിണമണിഞ്ഞ 1000 നാളുകള്‍: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ടത് ലക്ഷങ്ങള്‍, നഷ്ടമേറെ യുക്രൈന്


കീവ്: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിനെ ഏറ്റവും ആശങ്കപ്പെടുത്തിയ, ലോകത്തെ വേദനിപ്പിച്ച സംഘര്‍ഷഭരിതമായ ആയിരം ദിനങ്ങള്‍. റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ച് ആയിരം ദിവസങ്ങളാകുന്നു. ഈ കാലയളവില്‍ പത്തുലക്ഷത്തിലധികം പാരാണ് യുദ്ധക്കെടുതിയ്ക്കിരയായായത്. യുദ്ധമാരംഭിച്ച ശേഷം ഇത്രയധികം പേര്‍ക്ക് ജീവഹാനിയുണ്ടാകുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായാണ് കണക്കുകള്‍. യുക്രൈനില്‍ മാത്രം 12,000 ത്തോളം പേര്‍ മരിച്ചു, 25,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. 2024 ഓഗസ്റ്റ് വരെയുള്ള യു.എന്‍. കണക്കാണിത്. അനൗദ്യോഗികകണക്കില്‍ ചിലപ്പോള്‍ സംഖ്യകള്‍ വര്‍ധിച്ചേക്കാം.


Source link

Exit mobile version