അഞ്ചു പതിറ്റാണ്ടിനുശേഷം ബം​ഗ്ലാദേശിൽ നങ്കൂരമിട്ട് പാക് ചരക്ക് കപ്പൽ, ജാ​ഗ്രതയിൽ ഇന്ത്യ


ധാക്ക: അഞ്ച് പതിറ്റാണ്ടിനുശേഷം നേരിട്ടുള്ള സമുദ്രബന്ധം ആരംഭിച്ച് പാകിസ്താനും ബം​ഗ്ലാദേശും. പാകിസ്താനിൽനിന്നുള്ള ചരക്ക് കപ്പൽ കഴിഞ്ഞ ആഴ്ചയാണ് ബം​ഗ്ലാദേശിലെ ചിറ്റ​ഗോങ് തുറമുഖത്ത് നങ്കൂരമിട്ടത്. പാനമയുടെ പതാകവെച്ച യുവാൻ സിയാങ് ഫാ സാൻ എന്ന 182 മീറ്റർ നീളമുള്ള കപ്പലാണ് പാകിസ്താനിൽനിന്ന് ചിറ്റ​ഗോങിൽ എത്തിയത്. നവംബർ 11-ന് ചിറ്റ​ഗോങിൽനിന്ന് പുറപ്പെടുന്നതിനുമുൻപ് ചരക്ക് ഇറക്കിയതായി തുറമുഖത്തെ ഉന്നത ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ടു ചെയ്തു. പാകിസ്താൻ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നും വസ്ത്രവ്യാപാരത്തിനുള്ള അസംസ്കൃത വസ്തുക്കളും ഭക്ഷ്യവസ്തുക്കളുമായാണ് ബം​ഗ്ലാദേശിലേക്ക് കപ്പൽ എത്തിയത്.


Source link

Exit mobile version