ആ വാശിയാണ് അവരെ വളർത്തുന്നത്: നയൻതാരയെക്കുറിച്ച് ഭാഗ്യലക്ഷ്മി

ആ വാശിയാണ് അവരെ വളർത്തുന്നത്: നയൻതാരയെക്കുറിച്ച് ഭാഗ്യലക്ഷ്മി | Nayanthara Bhagyalakshmi

ആ വാശിയാണ് അവരെ വളർത്തുന്നത്: നയൻതാരയെക്കുറിച്ച് ഭാഗ്യലക്ഷ്മി

മനോരമ ലേഖകൻ

Published: November 19 , 2024 01:42 PM IST

1 minute Read

നയൻതാര, ഭാഗ്യലക്ഷ്മി

വാശിയും നിശ്ചയദാർഢ്യവുമാണ് നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ ആക്കിയതെന്ന് ഡബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല രീതിയിൽ സമൂഹവും സിനിമാലോകവും അവരെ തളർത്താൻ നോക്കി. എന്നാൽ, പരിഹസിച്ചവരുടെ മുൻപിൽ സ്വന്തമായി ഒരു സിംഹാസനം പണിത് അവിടെ തലയുയർത്തി ഇരിക്കുകയാണ് നയൻതാരയെന്ന് ഭാഗ്യലക്ഷ്മി കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:

‘ബോഡി ഗാർഡ്’ സിനിമ ഡബ്ബ് ചെയ്തു എന്നല്ലാതെ യാതൊരു പരിചയവും ഞങ്ങൾ തമ്മിൽ ഇല്ല. ഒരിക്കൽ ഒരു വിവാഹത്തിന് പോയിട്ട് ഞാൻ ഇറങ്ങുമ്പോൾ നയൻതാര വരുന്നു.

ചേച്ചി എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാൻ അദ്ഭുതപ്പെട്ടു. പിന്നീട് ഒരു സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ നേരിട്ട് വിളിച്ചു. വ്യക്തിപരമായ മറ്റ് കാരണം കൊണ്ട് ഞാനത് നിരസിച്ചു. ‘ചേച്ചി ചെയ്യില്ലെങ്കിൽ ഞാൻ സ്വന്തമായി ചെയ്തോളാം’ എന്ന് പറഞ്ഞു. 

പണ്ട് ഉർവശിയും അങ്ങനെയായിരുന്നു. ഞാൻ ചെയ്യാത്തതുകൊണ്ട് സ്വന്തമായി ചെയ്തു തുടങ്ങി. അങ്ങനെ വാശിവേണം. ആ വാശിയാണ് അവരെ വളർത്തുന്നത്. നയൻതാരയുടെ നിശ്ചയദാർഢ്യമാണ് അവരെ ‘ലേഡി സൂപ്പർസ്റ്റാർ ആക്കിയത്.
ഏതെല്ലാം രീതിയിൽ സമൂഹവും സിനിമാ ലോകവും അവരെ തളർത്താൻ നോക്കി. സ്വന്തമായി ഒരു സിംഹാസനം പണിത്, തന്നെ പരിഹസിച്ചവരുടെ മുൻപിൽ അവർ തല നിമിർന്ന് ഇരിക്കുന്നു. പുരുഷാധിപത്യ രംഗത്ത് അതത്ര എളുപ്പമല്ല. അവരുടെ പോരാട്ടത്തിന്റെ വിജയമാണ് ഈ ഡോക്യുമെന്ററി.

English Summary:
Dubbing artist and actress Bhagyalakshmi says that it was Nayanthara’s persistence and determination that made her a Lady Superstar

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhagyalakshmi 6mdlt5afrcuqe13j29mufc5lad mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara mo-entertainment-common-malayalammovie


Source link
Exit mobile version