WORLD
മോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമെന്ന് ജോര്‍ജിയ മെലോണി; ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി

റിയോ ഡി ജനീറോ: വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും. ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മെലോനി എക്സിൽ കുറിച്ചു.
Source link