KERALAM

വെള്ളക്കുപ്പിയിൽ ലേസർപ്രിന്റ് ചെയ്യാം: ഹൈക്കോടതി

കൊച്ചി: വെള്ളക്കുപ്പിയിൽ വിലയും മറ്റു വിവരങ്ങളും ലേസർ പ്രിന്റ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രിന്റ് ചെയ്തതിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് ചാർജ് ചെയ്ത കേസ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കി. ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ ഹർജിയിലാണിത്. കുപ്പിയിൽ വിലയും മറ്റു വിവരങ്ങളും ലേസർ പ്രിന്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കുപ്പിയടക്കം പരിശോധിച്ച കോടതി വിലയും മറ്റ് വിവരങ്ങളും വ്യക്തമായി കാണാമെന്ന് വിലയിരുത്തി.


Source link

Related Articles

Back to top button