INDIALATEST NEWS

ജയിലിൽ രാത്രി ഉറങ്ങിയില്ല, ഭക്ഷണം കഴിച്ചില്ല; നിസ്സഹകരിച്ച് നടി കസ്തൂരി, ജാമ്യത്തിന്‌ ശ്രമം

ജയിലിൽ രാത്രി ഉറങ്ങിയില്ല, ഭക്ഷണം കഴിച്ചില്ല; നിസ്സഹകരിച്ച് നടി കസ്തൂരി, ജാമ്യത്തിന്‌ ശ്രമം – Actor Kasthuri | Jail | Latest News | Manorama Online

ജയിലിൽ രാത്രി ഉറങ്ങിയില്ല, ഭക്ഷണം കഴിച്ചില്ല; നിസ്സഹകരിച്ച് നടി കസ്തൂരി, ജാമ്യത്തിന്‌ ശ്രമം

മനോരമ ലേഖകൻ

Published: November 19 , 2024 08:16 AM IST

1 minute Read

കസ്തൂരി. (ചിത്രം: https://www.facebook.com/actresskasthuri)

ചെന്നൈ ∙ വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി ജയിൽ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിലാണു കഴിയുന്നത്. 644798 എന്ന നമ്പർ കസ്തൂരിക്ക് അനുവദിച്ചു.

ജാമ്യം തേടി നടി മേൽക്കോടതിയെ സമീപിച്ചു. 29 വരെയാണു നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ശനിയാഴ്ച വൈകിട്ട് പ്രത്യേക പൊലീസ് സംഘമാണു പിടികൂടിയത്. ഹിന്ദു മക്കൾ കക്ഷി യോഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നു. വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തു.

4kanvn8mgsmr4ufap9nceo67oh 5us8tqa2nb7vtrak5adp6dt14p-list mo-movie-kasthuri-shankar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-jail mo-news-common-chennainews


Source link

Related Articles

Back to top button