സ്കൂൾ ശാസ്ത്രമേള: മലപ്പുറം ചാമ്പ്യന്മാർ
ആലപ്പുഴ: നാലുദിനങ്ങളിലായി അരങ്ങേറിയ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ 1450 പോയിന്റോടെ മലപ്പുറം ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ (1412), കോഴിക്കോട് (1353) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 140 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് സ്കൂൾതലത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.
വൊക്കേഷണൽ എക്സ്പോയിൽ മേഖലാതലത്തിൽ നടന്ന മത്സരത്തിൽ തൃശൂരിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൊല്ലം രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി. ഐ.ടി മേളയിലും (140) സയൻസ് മേളയിലും (121) തൃശൂരും ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ യഥാക്രമം 278, 144, 793 പോയിന്റുകളോടെ മലപ്പുറവും ഒന്നാം സ്ഥാനത്തെത്തി.
സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ ശ്രവണ പരിമിതിക്കാരുടെ വിഭാഗത്തിൽ 19108 മാർക്കോടെ എറണാകുളം മാണിക്യമംഗലം സെന്റ് ക്ളയർ ഓറൽ സ്കൂളും കാഴ്ചപരിമിതിക്കാരുടെ ഓൺ ദ സ്പോട്ട് ഇനങ്ങളിൽ 3543 മാർക്കോടെ കാഞ്ഞിരപ്പള്ളി അസീസി സ്കൂളും മുന്നിലെത്തി.
മറ്റു ജില്ലകളിലെ പോയിന്റ് നില
തൃശൂർ -1330
പാലക്കാട്- 1335
എറണാകുളം-1300
കോട്ടയം-1294
തിരുവനന്തപുരം -1269
കാസർകോട് -1264
കൊല്ലം -1237
ആലപ്പുഴ -1233
വയനാട് -1231
പത്തനംതിട്ട -1203
ഇടുക്കി -1196
Source link