കേരള സാഹിത്യ അക്കാഡമി അവാർഡ് തുകകൾ നൽകി
കെ.എൻ.സുരേഷ് കുമാർ | Tuesday 19 November, 2024 | 2:30 AM
തൃശൂർ: കേരള സാഹിത്യ അക്കാഡമി അവാർഡ് തുകകൾ വൈകിയെങ്കിലും അർഹരായവരുടെ അക്കൗണ്ടുകളിൽ ക്രഡിറ്റ് ചെയ്തു. വിശിഷ്ടാംഗത്വം, സമഗ്ര സംഭാവന എന്നിവയ്ക്കുൾപ്പെടെയുള്ള അവാർഡ് തുകകൾ നൽകാത്തത് വിവാദമായിരുന്നു. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് കാരണം. ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബർ 14ന് അവാർഡ് വിതരണം ചെയ്തപ്പോൾ ഒരാഴ്ചയ്ക്കകം തുക അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
അഞ്ചര ലക്ഷം രൂപയാണ് മൊത്തം വിതരണം ചെയ്തത്. സർക്കാർ ഗ്രാന്റ് വൈകുന്നത് അക്കാഡമി പ്രവർത്തനത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്. പുസ്തക വില്പനയിലൂടെയും ഹാൾ വാടകയായും മറ്റും ലഭിക്കുന്ന തനത് വരുമാനം സർക്കാർ എടുക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നു.
സർക്കാരിന് കീഴിലുള്ള ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ശമ്പളവും പെൻഷനും നൽകാൻ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവും ആശങ്കയുണ്ടാക്കുന്നു.
Source link