ജി.എസ്.ടി.3 ബി റിട്ടേൺ സമയം നീട്ടണം

തിരുവനന്തപുരം:ഒക്ടോബർ മാസത്തെ ജി.എസ്.ടി.3 ബി.സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 30വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.നിലവിൽ 22ആണ് അവസാനതീയതി. ജി.എസ്.ടി.വെബ് സൈറ്റിൽ മാറ്റങ്ങൾ വരുത്തിയതിനാൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലതാമസം കണക്കിലെടുത്താണിത്. സാമ്പത്തിക വർഷത്തിനിടയ്ക്ക് ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു. സ്വയം പ്രഖ്യാപിത നികുതി റിട്ടേണാണ് ജി.എസ്.ടി.3ബി.


Source link
Exit mobile version