KERALAM
ഗുരുവായൂരിൽ പൊലീസ് വിളക്ക് ആഘോഷിച്ചു

ഗുരുവായൂരിൽ പൊലീസ്
വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് വിളക്ക് ആഘോഷിച്ചു. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് കക്കാട് രാജപ്പന്റെ പ്രമാണത്തിൽ മേളം അകമ്പടിയായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
November 19, 2024
Source link