മണിപ്പുരിൽ വീണ്ടും വെടിവയ്പ്; യുവാവ് കൊല്ലപ്പെട്ടു; 5000 അർധസൈനികർ കൂടി മണിപ്പുരിലേക്ക്
മണിപ്പുരിൽ വീണ്ടും വെടിവയ്പ്; യുവാവ് കൊല്ലപ്പെട്ടു; 5000 അർധസൈനികർ കൂടി മണിപ്പുരിലേക്ക് – Young man killed in firing, protest in Manipur demanding CM’s resignation | India News, Malayalam News | Manorama Online | Manorama News
മണിപ്പുരിൽ വീണ്ടും വെടിവയ്പ്; യുവാവ് കൊല്ലപ്പെട്ടു; 5000 അർധസൈനികർ കൂടി മണിപ്പുരിലേക്ക്
ഇംഫാലിൽ നിന്ന് ജാവേദ് പർവേശ്
Published: November 19 , 2024 02:58 AM IST
1 minute Read
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് മണിപ്പുർ സർവകലാശാലയിലെ വിദ്യാർഥികൾ ഇന്നലെ നടത്തിയ ധർണ.
മണിപ്പുർ കലാപം ആളിക്കത്തിയതോടെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി. ജിരിബാമിൽ ബിജെപി ജില്ലാ ഭാരവാഹികൾ കൂട്ടരാജി നൽകി. രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും പ്രക്ഷോഭം ആരംഭിച്ചു. മുഖ്യമന്ത്രി ഇന്നലെ രാത്രി വിളിച്ചുചേർത്ത എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ ഇരുപതിൽ താഴെ പേർ മാത്രമാണു പങ്കെടുത്തത്.
ജിരിബാമിൽ കലാപത്തിലേർപ്പെട്ട ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്പ്പിൽ കെ.അതൗബ (20) കൊല്ലപ്പെട്ടു. ഇംഫാൽ താഴ്‌വരയിലും സൈനിക നടപടിയിൽ ഒരാൾക്കു പരുക്കേറ്റു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ച് 50 കമ്പനി കേന്ദ്രസേന (5000 പേർ) മണിപ്പുരിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഗോവിന്ദ് മോഹൻ ഇന്നു മണിപ്പുരിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും.
English Summary:
Young man killed in firing, protest in Manipur demanding CM’s resignation
mo-news-common-malayalamnews 2a0gbbc1ht032l9984ha2hk1b3 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-nbirensingh mo-news-national-states-manipur
Source link