INDIALATEST NEWS

മുംബൈയുടെ സമ്പാദ്യം തട്ടിയെടുക്കാൻ അദാനിക്ക് മോദി കൂട്ട്: രാഹുൽ

മുംബൈയുടെ സമ്പാദ്യം തട്ടിയെടുക്കാൻ അദാനിക്ക് മോദി കൂട്ട്: രാഹുൽ – Rahul Gandhi Accuses Narendra Modi of Colluding with Adani to Steal Mumbai’s Wealth | India News, Malayalam News | Manorama Online | Manorama News

മുംബൈയുടെ സമ്പാദ്യം തട്ടിയെടുക്കാൻ അദാനിക്ക് മോദി കൂട്ട്: രാഹുൽ

മനോരമ ലേഖകൻ

Published: November 19 , 2024 03:01 AM IST

1 minute Read

ആരാകും സേഫ്…: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം മുംബൈയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ “ഏക് ഹെ തോ, സേഫ് ഹെ” എന്ന മുദ്രാവാക്യത്തെ കളിയാക്കി പണം സൂക്ഷിക്കുന്ന സേഫ് പ്രദർശിപ്പിക്കുന്നു. ധാരാവി വികസന പദ്ധതിയിൽ അദാനി ഗ്രൂപ്പിനെ സർക്കാർ വഴിവിട്ട് സഹായിക്കുന്നു എന്ന് ആരോപിച്ചാണ് സേഫും, മോദിയും ഗൗതം അദാനിയും നിൽക്കുന്ന ചിത്രവും രാഹുൽ പ്രദർശിപ്പിച്ചത്. കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ സമീപം.
ചിത്രം: വിഷ്ണു വി.നായർ / മനോരമ

മുംബൈ ∙ സേഫ് ലോക്കർ തുറന്നപ്പോൾ പുറത്തുവന്നത് മോദിയും അദാനിയും ഒരുമിച്ചുനിൽക്കുന്ന പോസ്റ്റർ, അദാനിക്കു കരാർ ലഭിച്ച ധാരാവി വികസന പദ്ധതിയുടെ മാപ്പ്. ഒരുമിച്ചുനിന്നാൽ സുരക്ഷിതരാവുന്നത് അദാനിയും മോദിയും മാത്രമാണെന്ന് നാടകീയമായി പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു. ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തെ കളിയാക്കാനാണു മജീഷ്യനായി രാഹുൽ ലോക്കർ തുറന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഉടനീളം മോദി–അദാനി പോസ്റ്ററുകൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം. 

ബിജെപി സർക്കാരിന്റെ സഹായത്തോടെ മുംബൈയുടെ സമ്പാദ്യം തട്ടിയെടുക്കാനാണ് അദാനി ശ്രമിക്കുന്നതെന്നു രാഹുൽ പറഞ്ഞു. ധാരാവി വികസന പദ്ധതിയുടെ നടത്തിപ്പു പ്രധാനമന്ത്രിയുടെ ചിരകാല സുഹൃത്തായ അദാനിക്കു ലഭിക്കാൻ മുഴുവൻ ഭരണസംവിധാനവും പ്രവർത്തിച്ചു. പ്രധാനമന്ത്രിയുടെ പൂർണ പിന്തുണ അദാനിക്കുണ്ട്. വിമാനത്താവളവും തുറമുഖവും ഉൾപ്പെടെ വൻ പദ്ധതികളെല്ലാം ഒരു വ്യക്തിക്കു തന്നെ ലഭിക്കുന്നു. പദ്ധതി നടപ്പാക്കുമ്പോൾ ധാരാവിയുടെ താൽപര്യം സംരക്ഷിക്കണം. 

സംസ്ഥാനത്തിനു ലഭിക്കേണ്ട 7 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ മോദിയുടെയും അദാനിയുടെയും ഗുജറാത്തിലേക്കു കൊണ്ടുപോയെന്നും ഇതുവഴി 5 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെന്നും രാഹുൽ ആരോപിച്ചു. ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാൽ ധാരാവി വികസന പദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനത്തെ രാഹുൽ പിന്തുണയ്ക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, അശോക് ഗെലോട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:
Rahul Gandhi Accuses Narendra Modi of Colluding with Adani to Steal Mumbai’s Wealth

mo-politics-leaders-rahulgandhi mo-news-common-malayalamnews 2jq937o4es2udv96lub163j0ts 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-politics-leaders-narendramodi


Source link

Related Articles

Back to top button