INDIALATEST NEWS

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ യുഎസിൽ അറസ്റ്റിൽ; ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളി

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ യുഎസിൽ അറസ്റ്റിൽ – Gangster Lawrence Bishnoi’s brother Anmol arrested in the US ​| Breaking News, Malayalam News | Manorama Online | Manorama News

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ യുഎസിൽ അറസ്റ്റിൽ; ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളി

മനോരമ ലേഖകൻ

Published: November 19 , 2024 01:18 AM IST

1 minute Read

അൻമോൽ ബിഷ്‌ണോയി∙ (ഫയൽ ചിത്രം)

മുംബൈ ∙ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. മുൻ മന്ത്രി ബാബാ സിദ്ദിഖിയെ വെടിവച്ചുകൊന്നത് അൻമോൽ ക്വട്ടേഷൻ നൽകിയവരാണെന്ന നിഗമനത്തിലാണ് പൊലീസ്. നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിവച്ചതിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നു.
കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ അൻമോലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇയാളെ യുഎസിൽ നിന്ന് വിട്ടുകിട്ടാൻ ശ്രമം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.

English Summary:
Gangster Lawrence Bishnoi’s brother Anmol arrested in the US

2guq2sebedhim5kl01qhimmn1n 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-mumbai-police mo-crime-lawrencebishnoi mo-news-national-states-maharashtra mo-crime-crime-news


Source link

Related Articles

Back to top button