KERALAMLATEST NEWS

സീരിയലുകൾക്ക് സെൻസറിംഗ് കൊണ്ടുവരേണ്ടത് അത്യാവശ്യം, കാരണം വ്യക്തമാക്കി വനിതാ കമ്മീഷൻ

തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ സീരിയൽ മേഖലയിൽ സെൻസറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മിഷന്റെ പരിഗണനയിലാണെന്നും സതീദേവി പറഞ്ഞു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.

സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലാണ്. പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ അറിയിച്ചു.


Source link

Related Articles

Back to top button