WORLD
ആയത്തുള്ള ഖമീനി കോമയിലാണെന്ന് വിദേശ മാധ്യമങ്ങൾ; നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം എക്സില്‍

ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനി (85) ഗുരുതരരോഗബാധിതനാണെന്നും അദ്ദേഹം കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍. ഇതിനിടെ പരമോന്നത നേതാവ് ഒരു ഇറാന്‍ നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം ഇറാന്‍ പുറത്തുവിട്ടു. ഖമീനി കോമയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം പുറത്തുവന്നത്. ഖമീനി കോമയിലാണെന്നും ഒരു രഹസ്യ യോഗത്തില്‍ തന്റെ പിന്‍ഗാമിയായി 55 വയസ്സുള്ള മകന്‍ മുജ്തബ ഖമീനിയെ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖമീനി (85) ഗുരുതരരോഗബാധിതനാണെന്ന് യു.എസ്. മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോമയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
Source link