ASTROLOGY

2025ല്‍ മഹായോഗം നല്‍കും മാളവ്യ രാജയോഗം ഈ രാശിക്കാര്‍ക്ക്


2025 പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. പുതുവര്‍ഷം തങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങളുണ്ടാകണം എന്നാണ് എല്ലാവരും കരുതുക. ജ്യോതിഷപ്രകാരവും ഇത് വളരെ പ്രധാനപ്പെട്ട സമയം തന്നെയാണ്. ചില പ്രത്യേക രാശിക്കാര്‍ക്ക്, നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേക യോഗങ്ങള്‍ വരും വര്‍ഷം ഫലമായി പറയപ്പെടുന്നു. ഇതില്‍ ഒന്നാണ് മാളവ്യരാജയോഗം.ശുക്രന്റെ അനുഗ്രഹം കൊണ്ട് മാളവ്യരാജയോഗം ലഭിയ്ക്കുന്ന ചില രാശിക്കാരുണ്ട്. ഇതില്‍ പെടുന്ന നാളുകാര്‍ക്ക് ഇത് ലഭിയ്ക്കും. ശുക്രന്‍ മീനത്തിലാണ് മാളവ്യ രാജയോഗം സൃഷ്ടിയ്ക്കുന്നത്. ഈ യോഗം 2025ല്‍ സിദ്ധിയ്ക്കുന്ന രാശിക്കാര്‍ ആരെല്ലാം എന്നറിയാംഇടവം രാശിഇതില്‍ ആദ്യരാശി ഇടവം രാശിയാണ്. കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി വരുന്നവര്‍ക്ക് ഈ യോഗം പറയുന്നു. ഇത് അമൂല്യമായ ഫലങ്ങള്‍ 2025ല്‍ ഇവര്‍ക്ക് ഫലം നല്‍കും. ശുക്രാധിപത്യം ഏറെയുള്ള രാശിയാണ് ഇത്. ഇതിനാല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഏറെയുണ്ടാകും. ഇവര്‍ക്ക് ശുക്രന്‍ അനുകൂല ഭാവത്തില്‍ വരുന്നതിനാല്‍ ഇപ്പോളുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറുന്ന കാലമാണ് ഇത്. വാഹനം, വീട് ഭാഗ്യങ്ങള്‍ നേടാന്‍ സാധിയ്ക്കും. വരുമാനം വര്‍ദ്ധിയ്ക്കും. സുഖഭോഗങ്ങളോടെ കഴിയാന്‍ സാധിയ്ക്കുന്ന വര്‍ഷമാണ് ഇത്. പ്രശസ്തിയിലേക്ക് ഇവര്‍ക്കുയരാന്‍ സാധിയ്ക്കും. എന്ത് പ്രവൃത്തി ചെയ്താലും ഇവര്‍ക്ക് ലാഭം ലഭിയ്ക്കും. സന്താനലബ്ധി, ആഗ്രഹ സാഫല്യം എല്ലാം ഉണ്ടാകും.ധനുരാശിഅടുത്തത് ധനുരാശിയാണ്. മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗക്കാര്‍ക്ക് ഈ യോഗം കാരണം ഭാഗ്യം ഏറെ വരുന്ന സമയമാണ് വരുന്നത്. ധനഭാഗ്യം വരുന്ന വര്‍ഷമാണ് വരുന്നത്. ഭൗതിക സുഖഭോഗങ്ങള്‍ വന്നു ചേരും. ദാമ്പത്യത്തില്‍ സന്തോഷവും ഒത്തൊരുമയും ഉണ്ടാകും. പുതിയ ആഭരണം, വസ്തു, വീട്, വാഹനം എല്ലാം ലഭിയ്ക്കും. സുഖങ്ങള്‍ ഏറെ ലഭിയ്ക്കും. ആഡംബര ജീവിതം ലഭ്യമാകും. ശുക്രന്‍ നല്ല ഭാവത്തിലേക്ക് വരുന്നതിനാല്‍ ഇതുവരെയുള്ള കോട്ടങ്ങള്‍ മാറിപ്പോകും.കര്‍ക്കിടകം രാശിഅടുത്ത രാശി കര്‍ക്കിടകം രാശിയാണ്. പുണര്‍തം അവസാനഭാഗം, പൂയം, ആയില്യം നാളുകാര്‍ക്ക് ഭാഗ്യം, വിദേശയോഗം എന്നിവ ലഭിയ്ക്കും. അനുകൂലമായ പല യാത്രകളും ചെയ്യാന്‍ സാധിയ്ക്കും. വിദേശയാതകള്‍ക്കും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും നല്ലതാണ്. വിദേശത്ത് പോകാന്‍ കാത്തിരിയ്ക്കുന്നവര്‍ക്ക് ഭാഗ്യം അനുകൂല രൂപത്തില്‍ വരും. വീടും വാഹനവും വാങ്ങാന്‍ ഭാഗ്യമുണ്ടാകും. പുതുഗൃഹത്തിന് സാധ്യത കാണുന്നു. പുതിയ ജോലി, സന്താനലബ്ധി എന്നിവ ഭാഗ്യമായി പറയുന്നു. ആത്മീയ യാത്രകള്‍ക്ക് അനുകൂലമായ സമയമാണ്. മംഗളകരമായ പല കാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും അനുകൂലമായ സമയമാണ് ഈ യോഗത്താല്‍ വരുന്നത്.


Source link

Related Articles

Back to top button