പാർട്ടി പരിപാടിക്കു വന്നാൽ ഇരിക്കുന്ന കസേര സൗജന്യം; ആളെക്കൂട്ടാൻ അണ്ണാ ഡിഎംകെയുടെ തന്ത്രം – AIADMK Accused of Using Free Chairs to Attract Crowd – Manorama Online | Malayalam News | Manorama News
പരിപാടിക്കു വന്നാൽ കസേര കൊണ്ടുപോകാം; അണ്ണാ ഡിഎംകെയുടെ പുതുതന്ത്രം- വിഡിയോ
ഓൺലൈൻ ഡെസ്‍ക്
Published: November 18 , 2024 12:53 PM IST
1 minute Read
തിരുപ്പുർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന് പിന്നാലെ ആളുകൾ കസേര ചുമന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ. (Photo:@SparkMedia_TN/X)
ചെന്നൈ∙ പാർട്ടി പരിപാടിക്കു വന്നാൽ ഇരിക്കുന്ന കസേര സൗജന്യമായി കിട്ടും. തമിഴ്നാട്ടിലാണ് ഓഫർ. അണ്ണാ ഡിഎംകെയുടെ പരിപാടിക്കു വന്നവർ ഇരുന്ന കസേരകൾ തലയിൽ വച്ചു മടങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
கூட்டத்திற்கு வந்தால் சேர் இலவசம்!திருப்பூர் பெருமாநல்லூரில் அதிமுக பொதுக்கூட்டத்திற்கு கூட்டம் சேர்ப்பதற்காக வருபவருக்கு தலா ஒரு சேர் இலவசம் என அறிவிக்கப்பட்டதுஇதையடுத்து பொதுக்கூட்டத்தில் கலந்துகொண்டவர்கள், கூட்டம் முடிந்தவுடன் அவரவர்கள் அமர்ந்திருந்த சேர்களை… pic.twitter.com/UHEQZdrjpV— Spark Media (@SparkMedia_TN) November 18, 2024
യോഗത്തിന് ആളെക്കൂട്ടാൻ എഐഎഡിഎംകെ സ്വീകരിച്ച തന്ത്രമായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയുടെ മരണത്തിനുശേഷം പാർട്ടിക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഡിഎംകെ ശക്തമാകുന്നതിനൊപ്പം ബിജെപിയും പലയിടങ്ങളിലും ശക്തി കാട്ടുന്നുണ്ട്.
നടൻ വിജയ്‌യും പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ജനപിന്തുണ ഉറപ്പാക്കാനായി നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിപാടികളെന്നാണു വിവരം.
English Summary:
AIADMK Accused of Using Free Chairs to Attract Crowd
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1jr9vf32bbenaaiddksag80c5t mo-news-national-states-tamilnadu mo-politics-parties-aiadmk