CINEMA

ടൈഗർ ഷ്റോഫിന്റെ ‘ബാഗി’ നാലാം ഭാഗം വരുന്നു; ‘അനിമലി’ന്റെ കോപ്പിെയന്ന് വിമർശനം

ടൈഗർ ഷ്റോഫിന്റെ ‘ബാഗി’ നാലാം ഭാഗം വരുന്നു; ‘അനിമലി’ന്റെ കോപ്പിെയന്ന് വിമർശനം | Baaghi 4

ടൈഗർ ഷ്റോഫിന്റെ ‘ബാഗി’ നാലാം ഭാഗം വരുന്നു; ‘അനിമലി’ന്റെ കോപ്പിെയന്ന് വിമർശനം

മനോരമ ലേഖകൻ

Published: November 18 , 2024 01:16 PM IST

1 minute Read

പോസ്റ്റർ

ടൈഗർ ഷ്റോഫിന്റെ ആക്‌ഷൻ ത്രില്ലർ ‘ബാഗി’ സിനിമയ്ക്ക് നാലാം ഭാഗം വരുന്നു. സിനിമയുടെ അനൗൺസ്െമന്റ് പോസ്റ്റർ പുറത്തിറങ്ങി. സാജിദ് നദിയാ‌ദ്‌വാല നിർമിക്കുന്ന ചിത്രം എ. ഹർഷയാണ് സംവിധാനം ചെയ്യുന്നത്. ബിരുഗാവി, ചിങ്കാരി, വേദ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കന്നഡ സംവിധായകനാണ് എ. ഹർഷ.

ഇതുവരെയുള്ള ഭാഗങ്ങളിൽ വച്ച് ഏറ്റവും മുതൽമുടക്കേറിയതും വയലൻസ് നിറഞ്ഞതുമായ സിനിമയാകും ബാഗി 4. ചിത്രം അടുത്ത വർഷം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.

2016ൽ സബ്ബിർ ഖാൻ ആണ് ബാഗി ആദ്യ ഭാഗം സംവിധാനം ചെയ്യുന്നത്. ടൈഗർ ഷ്റോഫ്, ശ്രദ്ധ കപൂർ എന്നിവരായിരുന്നു നായികമാർ. 2018ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി. അഹമ്മദ് ഖാനായിരുന്നു സംവിധാനം. നായികയായത് ദിഷ പഠാനി.

2020ൽ സിനിമയുടെ മൂന്നാം ഭാഗമെത്തി. ശ്രദ്ധ കപൂർ വീണ്ടും നായികയായപ്പോൾ സംവിധാനം അഹമ്മദ് ഖാൻ തന്നെയായിരുന്നു. തുടർച്ചയായ ഫ്ലോപ്പുകൾ നിറഞ്ഞ ടൈഗർ ഷ്റോഫിന്റെ കരിയറില്‍ എടുത്തു പറയാവുന്ന വിജയ ചിത്രങ്ങളാണ് ഈ മൂന്നും. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാകും ടൈഗർ ഷ്റോഫിന്റെ ആരാധകർ നാലാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

അതേസമയം നാലാം ഭാഗത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. രൺ‍‍‍‍‍ബീർ കപൂർ ചിത്രം ‘അനിമലിനോട്’ സാമ്യം തോന്നുന്നതാണ് ഫസ്റ്റ്ലുക്ക് എന്നും അമിത വയലൻസിലൂടെ പ്രേക്ഷകരെ പറ്റിക്കാനുള്ള പരിപാടിയാണ് ഈ സീക്വലെന്നും വിമർശകർ കമന്റ് ചെയ്യുന്നു.

English Summary:
Baaghi 4 First Look: A Bloody Preview Of What’s To Come In 2025

7rmhshc601rd4u1rlqhkve1umi-list 73lpeb101n4potp48o1jg4ut5h mo-entertainment-movie-tigershroff f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews


Source link

Related Articles

Back to top button