ധർമപുരി മണ്ഡലത്തിൽ വിജയ് മത്സരിച്ചേക്കും; വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാനുറച്ച് ടിവികെ

നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കും- TVK chief actor Vijay to contest 2026 Tamil Nadu elections from dharmapuri speculation | Manorama News | Manorama Online

ധർമപുരി മണ്ഡലത്തിൽ വിജയ് മത്സരിച്ചേക്കും; വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാനുറച്ച് ടിവികെ

ഓൺലൈൻ ഡെസ്ക്

Published: November 18 , 2024 12:15 PM IST

1 minute Read

തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുന്ന വിജയ് (ചിത്രം: X/actorvijay)

ചെന്നൈ∙ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ടിവികെ ധർമപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ധർമപുരിയിൽനിന്ന് മത്സരിക്കണമെന്ന് താൻ വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും കഴിഞ്ഞദിവസം ധർമപുരിയിൽ നടന്ന ടിവികെ ജില്ലാ അറ്റോർണിമാരുടെ യോഗത്തിൽ ശിവ പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു.

‘‘ധർമപുരിയിലെ 5 മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ വിജയ് മത്സരിക്കും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് വിജയ് ഉറപ്പുനൽകിയിട്ടുണ്ട്. വൻ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിക്കണം’’–ശിവ പറഞ്ഞു. ടിവികെയിൽനിന്ന് ഇക്കാര്യത്തിൽ പ്രതികരണം ഉണ്ടായിട്ടില്ല.

English Summary:
TVK chief actor Vijay to contest 2026 Tamil Nadu elections from dharmapuri speculation

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-entertainment-movie-vijay mo-news-world-countries-india-indianews mo-news-national-states-tamilnadu mo-politics-elections-assemblyelections 7ree43nehse51brqkrasnboupi


Source link
Exit mobile version