ഇത് നയൻതാരയുടെ മാസ്; അരിവാളിൽ ആക്‌ഷനുമായി നയൻസ്; ടീസർ
ഇത് നയൻതാരയുടെ മാസ്; അരിവാളിൽ ആക്‌ഷനുമായി നയൻസ്; ടീസർ | Rakkayie Teaser
ഇത് നയൻതാരയുടെ മാസ്; അരിവാളിൽ ആക്‌ഷനുമായി നയൻസ്; ടീസർ
മനോരമ ലേഖകൻ
Published: November 18 , 2024 11:26 AM IST
1 minute Read
ടീസറിൽ നിന്നും
നയൻതാരയെ നായികയാക്കി സെന്തിൽ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രക്കായി’ സിനിമയുടെ ടൈറ്റിൽ ടീസർ എത്തി. നയൻതാരയുടെ മാസ് ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. തന്റെ എതിരാളികളെ വെറുമൊരു അരിവാളുകൊണ്ട് തകർത്തെറിയുന്ന നയൻതാരയെ ടീസറിൽ കാണാം.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഗൗതം രാജേന്ദ്രൻ. എഡിറ്റിങ് പ്രവീൺ ആന്റണി. സ്റ്റണ്ട് സ്റ്റണ്ണർ സാം. ആർട് ഡയറക്ടർ എ. രാജേഷ്.
നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ടീസർ റിലീസ്. ഈ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധൻ, ഏകൻ ഏകാംബരം, കോസ്റ്റ്യൂമര്‍ രാജൻ, മേക്കപ്പ് പ്രകാശ്, വിഎഫ്എക്സ് സൂപര്‍വൈസര്‍ മോനീഷ്, വിഎഫ്എക്സ് ഹോക്സ് ഫോക്കസ്, ഓഡിയോഗ്രങി സുരെൻ ജി, സഹ സംവിധാനം ആര്‍ മുരുദേശൻ, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുല്‍ വേലുസാമി, മഹിരാജ്, ജയസൂര്യൻ, ബാല വെല്‍സെൻ എന്നിവരുമാണ്.
English Summary:
Nayanthara’s Rakkayie Title Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 41nku73tpgo0e1pu116oai777n f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara mo-entertainment-common-teasertrailer
Source link