പാർട്ടി പരിപാടിക്ക് വരുന്നവർക്കെല്ലാം ഇരിക്കുന്ന കസേര വീട്ടിൽ കൊണ്ടുപോകാം; ഹിറ്റായി രാഷ്‌ട്രീയ തന്ത്രം

ചെന്നൈ: അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് ഇരുന്ന കസേരകളുമായി വീട്ടിലേക്ക് മടങ്ങിയവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. തമിഴ്‌നാട് തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു ഇതെന്ന് ഒരു മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ട്.
പാർട്ടി സംഘടിപ്പിച്ച പൊതു യോഗത്തിൽ എത്തിയാൽ കസേര സൗജന്യമായി നൽകുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫറാണ് ഇതിന് കാരണം. യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇരിക്കുന്ന കസേരയുമായി വീട്ടിൽ പോകാമെന്നായിരുന്നു ഓഫർ. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ജയലളിതയുടെ പാർട്ടി കഴിഞ്ഞ രണ്ട് വട്ടവും പ്രതിപക്ഷത്തായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് നടൻ വിജയ് പുതിയ രാഷ്‌ട്രീയ കക്ഷിയുമായി രംഗപ്രവേശം നടത്തിയത്. ഇതോടെ സ്വാധീന മേഖലകളിൽ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് കക്ഷികൾ.
Source link