‘സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴിപ്പെടുന്നു’; സന്ദീപ് വാര്യരെ പ്രാദേശിക നേതാവെന്ന് വിശേഷിപ്പിച്ച് കെ സുരേന്ദ്രൻ
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ പ്രാദേശിക നേതാവെന്ന് വിശേഷിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസിന്റെ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ എന്തുകൊണ്ട് പി ജെ ജോസഫിനെ പോയി കാണുന്നില്ല? കേരളത്തിനെ തരം താഴ്ത്തുന്ന രീതിയിൽ എങ്ങനെയാണ് കോൺഗ്രസ് പാർട്ടി ആയത്? കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. എങ്കിൽ കെ മുരളീധരനെ പോയി കണ്ട് അനുഗ്രഹം വാങ്ങിക്കൂടായിരുന്നോ?
ഡിസിസി പ്രസിഡന്റ് തങ്കപ്പനെ അറിയിച്ചില്ലല്ലോ? ഒരു വിഭാഗത്തിന്റെ താൽപര്യത്തിന് വേണ്ടി മാത്രം നിൽക്കുന്നവരാണ് കോൺഗ്രസ്. ഒരു വിഭാഗം പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പാലക്കാട്ടെ കോൺഗ്രസ് ഒരു കാലത്ത് എല്ലാവരെയും ഉൾക്കൊളളുന്ന പാർട്ടിയായിരുന്നു. ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസിനെ അത്തരത്തിൽ മാറ്റിക്കഴിഞ്ഞു. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴിപ്പെടുകയാണ്. ഇത് വരും കാല രാഷ്ട്രീയത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്ന പ്രശ്നമാണ്. പാണക്കാടു തങ്ങളുടെ അനുഗ്രഹം തേടാൻ പോയവർ എന്തുകൊണ്ട് മറ്റ് സമുദായ നേതാക്കളുടെ അനുഗ്രഹം വാങ്ങുന്നില്ല. അവരാരും ഗൗനിക്കപ്പെടേണ്ടവരല്ലേ’- സുരേന്ദ്രൻ ചോദിച്ചു.
Source link