അറിയാം, ഗൂഗിൾ മാപ്പിൽ വായുമലിനീകരണ തോതും സംവിധാനം അപ്ഡേറ്റഡ് വേർഷനിൽ
തിരുവനന്തപുരം: തത്സമയ ജി.പി.എസ് നാവിഗേഷൻ, ട്രാഫിക് തുടങ്ങിയവയ്ക്കൊപ്പം പോകേണ്ട സ്ഥലത്തെ വായുമലിനീകരണ തോത് മുൻകൂട്ടി അറിയാനും ഗൂഗിൾ മാപ്പ്. വായുവിന്റെ ഗുണനിലവാരം ആരോഗ്യത്തെ ഏതുരീതിയിൽ ബാധിക്കുമെന്ന വിശദീകരണവുമുണ്ടാകും. ഗൂഗിൾ മാപ്പിന്റെ അപ്ഡേറ്റഡ് വേർഷനിലാണ് സൗകര്യം. ആൻഡ്രോയിഡ്, ഐഫോണുകളിൽ സേവനം ലഭിക്കും. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇന്ത്യ ഉൾപ്പെടെ 100 രാജ്യങ്ങളിലാണ് എയർ ക്വാളിറ്റി ഇൻഡക്സ് കണ്ടെത്താൻ ഗൂഗിൾ മാപ്പ് സഹായിക്കുന്നത്. പ്രദേശത്ത് വായുമലീനീകരണം കൂടുതലാണെങ്കിൽ മുന്നറിയിപ്പ് നൽകും. അല്ലെങ്കിൽ മലിനീകരണം കുറഞ്ഞ വഴി നിർദ്ദേശിക്കും.
കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്നാണ് ഗൂഗിൾ മാപ്പ് അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുന്നത്. കാറ്റിന്റെ വേഗത, ദിശ, ഭൂപ്രകൃതി എന്നിവയ്ക്കനുസരിച്ച് സൂചികയിൽ മാറ്റം വരും. സാധാരണ ഗുണനിലവാര സൂചികകൾ 24 മണിക്കൂറിലാണ് അപ്ഡേറ്റ് ചെയ്യുന്നത്. ഗൂഗിൾ മാപ്പിൽ ഓരോ മണിക്കൂറിലും അപ്ഡേറ്റ് ഉണ്ടാവും.
വ്യത്യസ്ത നിറം, നമ്പർ
1.ഗൂഗിൾ മാപ്പ് ഓൺ ചെയ്ത് പോകേണ്ട സ്ഥലം ടൈപ്പ് ചെയ്യണം. പ്രദേശത്തെ വായുമലിനീകരണ തോത് അനുസരിച്ച് മാപ്പിലെ നിറം മാറും
2.പച്ചനിറം സൂചിപ്പിക്കുന്നത് സുരക്ഷിതമായ വായുവിനെ. മഞ്ഞ മിതമായ ഗുണനിലവാരത്തെ. ചുവപ്പാണെങ്കിൽ ഗുരുതരം. പർപ്പിളാണെങ്കിൽ ഏറ്റവും മോശം
3.പൂജ്യം മുതൽ 500 വരെയുള്ള നമ്പറുകളും മാപ്പിൽ കാണിക്കും. 50വരെ ഏറ്റവും മികച്ച വായുവിനെ സൂചിപ്പിക്കുന്നു. പിന്നീടുള്ളത് തൃപ്തികരം, മിതമായത് തുടങ്ങിയവ. 401 മുതൽ 500 വരെ ഏറ്റവും മോശം
Source link