കൊച്ചിയിൽ ഞാനിനി ഇല്ല, താമസം മാറുന്നു: ബാല | Bala Kokila
കൊച്ചിയിൽ ഞാനിനി ഇല്ല, താമസം മാറുന്നു: ബാല
മനോരമ ലേഖകൻ
Published: November 18 , 2024 08:42 AM IST
Updated: November 18, 2024 09:54 AM IST
1 minute Read
ബാലയും കോകിലയും
ഭാര്യ കോകിലയുമൊത്ത് കൊച്ചിയിൽ നിന്നും താമസം മാറ്റുന്നതായി അറിയിച്ച് നടൻ ബാല. മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും എല്ലാവരും സ്നേഹിക്കണമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ബാല പറഞ്ഞു.
‘‘എല്ലാവർക്കും നന്ദി. ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെ..
എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം.’’–ബാലയുടെ വാക്കുകൾ
ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം. ബാലയുടെ മുറപ്പെണ്ണ് ആയ കോകിലയുടെ സ്വദേശം ചെന്നൈ ആണ്.
English Summary:
Actor Bala announced that he is moving from Kochi with his wife Kokila
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 8uumrs22cvb0c6l343qm9mac4 mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link