വിനോദയാത്ര പോയ 33 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പറവൂർ: നഗരത്തിലെ രണ്ട് സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോയ 33 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പറവൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിദ്യാ‌ർത്ഥികൾ. വ്യത്യസ്ത സ്ഥലങ്ങളിൽ പോയി തിരിച്ചു വരുമ്പോൾ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് ദേശീയപാതയോട് ചേർന്നുള്ള ഹോട്ടലിൽ നിന്ന് 14ന് രാത്രി പത്ത് മണിയോടെ രണ്ടു സംഘങ്ങളും ഭക്ഷണം കഴിച്ചിരുന്നു. ഒരു മണിയോടെ പറവൂരിൽ തിരിച്ചെത്തി.

അടുത്ത ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ഛർദി, വയറിളക്കം, ശരീരവേദന എന്നിവ അനുഭവപ്പെട്ടു. ബോയ്സ് സ്കൂളിലെ പതിനഞ്ചും എസ്.എൻ.വി സ്കൂളിലെ പതിനെട്ടും വിദ്യാർത്ഥികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ബോയ്സ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link
Exit mobile version