സന്ദീപ് ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല: എ.കെ. ബാലൻ
പാലക്കാട്: പാലക്കാട് വിജയിക്കുന്നതിന് സന്ദീപ് വാര്യരെ കൂട്ടു പിടിക്കാൻ കോൺഗ്രസിനെ ഉപദേശിച്ചത് എസ്.ഡി.പി.ഐയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ പറഞ്ഞു.
കോൺഗ്രസിൽ ചേർന്നെങ്കിലും സന്ദീപ് വാര്യർ ഏതെങ്കിലും തരത്തിൽ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല. പാലക്കാട് തോൽക്കുമെന്ന് ഉറപ്പായപ്പോൾ കോൺഗ്രസ് ആർ.എസ്.എസിന്റെ കാലുപിടിച്ചു. തുടർന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്റെ കോൺഗ്രസ് പ്രവേശം. ആർ.എസ്.എസിനും കോൺഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യർ. സി.പി.എമ്മിലേക്ക് വരുമെന്ന് അഭ്യൂഹം ഉയർന്ന സമയത്ത് അദ്ദേഹം ക്രിസ്റ്റൽ ക്ലിയറായി നമ്പർ വൺ സഖാവാകുമെന്ന് പറഞ്ഞതിലൊന്നും പ്രശ്നമില്ല. തന്റെ അമ്മ മരിച്ചപ്പോൾ ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാറും മറ്റ് നേതാക്കളും വീട്ടിലെത്തിയില്ലെന്ന് തുറന്നെഴുതിയ സാഹചര്യത്തിൽ ആശ്വാസവാക്കുകളെന്ന നിലയ്ക്കാണ് അങ്ങനെ പ്രതികരിച്ചതെന്നും എ.കെ. ബാലൻ പറഞ്ഞു.
Source link