വി.ഡി.സതീശന് കണ്ടകശനി: കെ.സുരേന്ദ്രൻ
പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കണ്ടകശനിയാണെന്നും അത് സതീശനേയും കൊണ്ടേപോകൂവെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ടക ശനിയായതുകൊണ്ടാണ് സതീശന് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. സന്ദീപ് വാര്യർ പാണക്കാട് പോയത് നല്ല കാര്യമാണ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പോപ്പുലർഫ്രണ്ടുമായി സതീശൻ ഉണ്ടാക്കിയ ധാരണ പാലക്കാടിന്റെ സമാധാനാന്തരീക്ഷം തകർക്കും. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യു.ഡി.എഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്. ആരാധനാലയങ്ങളിൽ എസ്.ഡി.പി.ഐക്കാർ വിതരണം ചെയ്യുന്ന നോട്ടീസിനെ കോൺഗ്രസ് തള്ളിപ്പറയുമോ. വർഗീയതയുടെ കാര്യത്തിൽ അവരോട് മത്സരിക്കുകയാണ് എൽ.ഡി.എഫ്. സംസ്ഥാനത്ത് വഖഫിന്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം മാപ്പ് നൽകില്ല. പാലക്കാട് കോൺഗ്രസിൽ ഉപജാപകവൃന്ദം പിടിമുറുക്കിയിരിക്കുകയാണ്.
Source link