ബീജിങ്: ചൈനയില്‍ വൊക്കേഷണല്‍ കോളേജില്‍ നടന്ന കത്തിക്കുത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ജിങ്‌സു പ്രവിശ്യയിലെ യിക്‌സിന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വക്‌സി വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇവിടെ പഠിച്ചിരുന്ന മുന്‍ വിദ്യാര്‍ഥിയാണ് കൊലപാതകത്തിന് ഉത്തരവാദിയെന്നാണ് പോലീസ് പറയുന്നത്.ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 21 കാരനായ പ്രതി ഈ വര്‍ഷം ഇവിടെനിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ ഇയാള്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. അതിന്റെ ദേഷ്യം തീര്‍ക്കാന്‍വേണ്ടിയാണ് കത്തിയുമായെത്തി ഇത്രയധികം ആളുകള ആക്രമിച്ചത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
Source link