‘സത്യം പുറത്തുവരുന്നു’; ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി
‘സത്യം പുറത്തുവരുന്നു’; ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി “Truth Prevails”: Modi’s Powerful Endorsement of “Sabarmati Report” Film | Latest News | Malayalam News | Manorama Online
‘സത്യം പുറത്തുവരുന്നു’; ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി
ഓൺലൈൻ ഡെസ്ക്
Published: November 17 , 2024 06:52 PM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by Maxim Shemetov / POOL / AFP)
ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന ‘സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നു എന്നാണ് സിനിമയെ പ്രശംസിച്ചു കൊണ്ടുള്ള എക്സ് പോസ്റ്റിൽ മോദി പറയുന്നത്. ‘‘നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. അതും സാധാരണക്കാർക്ക് കാണാവുന്ന വിധത്തിൽ. ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരും!’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ എക്ലിൽ പോസ്റ്റ് ചെയ്ത വ്യക്തിയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27ന് ആണ് അഗ്നിക്കിരയായത്. ആയിരത്തിയിരുന്നൂറോളം പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.
Well said. It is good that this truth is coming out, and that too in a way common people can see it.A fake narrative can persist only for a limited period of time. Eventually, the facts will always come out! https://t.co/8XXo5hQe2y— Narendra Modi (@narendramodi) November 17, 2024
English Summary:
“Truth Prevails”: Modi’s Powerful Endorsement of “Sabarmati Report” Film
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-ayodhya mo-crime-gujaratriot 748mlclufemdmdk2eru139vjmj mo-politics-leaders-narendramodi
Source link