പ്യോങ്‌യാങ്: ദക്ഷിണ കൊറിയയ്ക്ക് നേരെ ഉത്തര കൊറിയയുടെ ‘നോയിസ് ബോംബിങ്’. ഉഗ്രമായ ശബ്ദങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തി വിട്ടാണ് ഉത്തര കൊറിയയുടെ പുത്തന്‍ ആക്രമണം. അസഹനീയമായ ഒച്ച കാരണം അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദൈനംദിനജീവിതം സാരമായി ബാധിക്കപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയില്‍ ഉറങ്ങാനോ പകല്‍ സമാധാനമായിരിക്കാനോ സാധിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയയിലെ ജനങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചു. വ്യോമാക്രമണങ്ങള്‍ക്ക് സമാനമാണ് നോയിസ് ബോംബിങ്ങെന്നാണ് ജനങ്ങളുടെ പ്രതികരണം. ഉത്തര കൊറിയയുടെ ലൗഡ് സ്പീക്കറുകള്‍ ജൂലായ് മുതല്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നായ്ക്കളുടെ ഓരിയിടല്‍, ലോഹങ്ങളുടെ കര്‍ണകഠോരശബ്ദം, വെടിക്കോപ്പുകളുടെ ശബ്ദം തുടങ്ങിയവയൊക്കെ ഉത്തര കൊറിയ പരീക്ഷിക്കുന്നുണ്ട്.
Source link