തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കണക്കിലെടുത്ത് വൈദ്യുതി താരിഫ് പരിഷ്ക്കരണപ്രഖ്യാപനം മാറ്റിവച്ചു.നിലവിലെ താരിഫ് നവംബർ 30വരെ നീട്ടിയിട്ടുണ്ട്. അതിന് മുമ്പ് താരിഫ് പരിഷ്കരണമുണ്ടായാൽ അതുവരെ മാത്രമായിരിക്കും നിലവിലെ താരിഫെന്നും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. നവംബർ 13നാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണൽ, അതുവരെ പെരുമാറ്റച്ചട്ടമുണ്ട്.
2024-25,2025-26, വർഷങ്ങളിലെ വൈദ്യുതി താരിഫ് പരിഷ്കരണമാണ് പ്രഖ്യാപിക്കേണ്ടത്.കഴിഞ്ഞ വർഷം നവംബർ ഒന്നിന് നടപ്പാക്കിയ താരിഫ് ആണ് ഇപ്പോഴുള്ളത്. യൂണിറ്റിന് 10 പൈസ മുതൽ 30 പൈസവരെ വർദ്ധനവും വേനൽക്കാലത്ത് പ്രത്യേക സമ്മർതാരിഫും, ഫിക്സഡ് ചാർജ്ജിലെ വർദ്ധനയുമാണ് കെ.എസ്.ഇ.ബി.യുടെ ആവശ്യം.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരിഫ് നിശ്ചയിക്കുക.
Source link