സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 യുവതികൾ മുങ്ങി മരിച്ചു; സിസിടിവി ദൃശ്യം പുറത്ത് – Drowning Accident | Mangaluru Resort | Swimming Pool | Death | Latest News | Manorama Online
സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 യുവതികൾ മുങ്ങി മരിച്ചു; സിസിടിവി ദൃശ്യം പുറത്ത്
ഓൺലൈൻ ഡെസ്ക്
Published: November 17 , 2024 05:01 PM IST
1 minute Read
മംഗളൂരു ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങിമരിച്ച നിലയിൽ. സിസിടിവി ദൃശ്യം: X/ians_india
മംഗളൂരു∙ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
Mangaluru, Karnataka: Three women from Mysuru, Nishitha M.D. (21), Parvathi S. (20), and Keerthana N. (21), tragically drowned in a swimming pool at a resort in Ullal. The resort staff discovered their bodies and immediately notified the police. CCTV footage of the incident has… pic.twitter.com/lcFKoPsjNB— IANS (@ians_india) November 17, 2024
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപ്പെട്ടത്. മുങ്ങിപ്പോയ യുവതിയ്ക്ക് നീന്തൽ അറിയില്ലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിൽ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ പരിസരത്ത് മറ്റാരും ഇല്ലാതിരുന്നതും അപകടത്തിനു കാരണമായി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
English Summary:
Three young women drowned in a swimming pool at a private resort in Ullal, Mangaluru
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-health-drowning 3o5c7hg83p4dh7krk9hvdojj6f mo-health-death