WORLD
ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസ് ;ബലാത്സംഗമെന്ന് കരുതിയിരുന്നില്ലെന്ന് പ്രതികൾ, വിധി 20ന്
പാരീസ്: ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. ഇരുവിഭാഗവും അവരുടെ ക്ലോസിങ് സ്‌റ്റേറ്റ്‌മെന്റുകള്‍ ജൂറിക്ക് മുന്നില്‍ അവതരിപ്പിച്ച ശേഷം ഡിസംബര്‍ 20 ന് കേസില്‍ വിധി പറയും. കേസിലെ പ്രധാനപ്രതിയായ ഡൊമിനിക് പെലിക്കോട്ട് എന്നയാള്‍ തന്റെ ഭാര്യയെ മയക്കി ബന്ദിയാക്കി 72ഓളം പേർക്ക് ബലാത്സംഗം ചെയ്യാന്‍ വിട്ടുകൊടുത്തുവെന്നാണ് കേസ്. ഡൊമിനിക്കും മറ്റ് 50 പേരുമാണ് പ്രതികള്‍. ഡൊമിനിക്കിന്റെ ഭാര്യ വിചാരണക്കിടെ തന്റെ മുഖം വെളിപ്പെടുത്തിയതും വിചാരണയില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചതും കാരണം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു ഇത്.
Source link