ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു, കേജ്‍രിവാളിനെ വിമർശിച്ച് കത്ത്; ബിജെപിയിലേക്കെന്ന് സൂചന

ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു, കേജ്‍രിവാളിനെ വിമർശിച്ച് കത്ത്; ബിജെപിയിലേക്കെന്ന് സൂചന- Kailash Gahlot Quits AAP: Blasts Arvind Kejriwal in Resignation Letter – Manorama Online | Malayalam News | Manorama News

ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു, കേജ്‍രിവാളിനെ വിമർശിച്ച് കത്ത്; ബിജെപിയിലേക്കെന്ന് സൂചന

ഓൺലൈൻ ഡെസ്‍ക്

Published: November 17 , 2024 01:02 PM IST

Updated: November 17, 2024 01:17 PM IST

1 minute Read

കൈലാഷ് ഗെലോട്ടും അരവിന്ദ് കേജ്‌രിവാളും. കൈലാഷ് എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂഡൽഹി∙ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നതായി കൈലാഷ് ഗെലോട്ട് എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് അയച്ച കത്തിൽ ആരോപിച്ചു. പാർട്ടി അംഗത്വവും രാജിവച്ച  കൈലാഷ് ഗെലോട്ട്, ബിജെപിയിൽ ചേരുമെന്നാണ് പ്രചാരണം.

എഎപിയുടെ ജാട്ട് മുഖമായിരുന്നു കൈലാഷ്. ഗതാഗതം, നിയമം, ആഭ്യന്തരം, ഐടി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെ മറികടന്നതായി കേജ്‌രിവാളിന് അയച്ച കത്തിൽ കൈലാഷ് പറഞ്ഞു. യമുന നദി വൃത്തിയാക്കുന്ന പദ്ധതി എഎപി സർക്കാരിന് പൂർത്തിയാക്കാനായില്ല. ഒരു കാലത്തുമില്ലാത്തതുപോലെ യമുന മലിനമാണ്.

ഡൽഹി മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി 50 കോടി ചെലവഴിച്ച് കൊട്ടാരം പോലെയാണ് നിർ‌മിച്ചത്. കേന്ദ്രസർക്കാരുമായി നിരന്തരം തർക്കിച്ചാൽ വികസനം സാധ്യമാകില്ലെന്നും കൈലാഷ് കത്തിൽ പറഞ്ഞു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തിൽ തുടരുമെന്നും കൈലാഷ് വ്യക്തമാക്കി. എഎപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കൈലാഷിനെ എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.

English Summary:
Kailash Gahlot Quits AAP: Blasts Arvind Kejriwal in Resignation Letter

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap 3sm97eg34629nl65vbnh3vbib2 mo-news-national-states-delhi


Source link
Exit mobile version